പൂനെ: അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന ഒരു വയസ്സുകാരിയെ തട്ടിയെടുത്ത് പീഡിപ്പിച്ച ശേഷം നിലത്തടിച്ച് കൊന്നു. മയക്കുമരുന്നിന് അടിമയായ മാല്‍ഹരി മന്‍സോദെയെന്ന യുവാവാണ് ഈ ക്രൂരകൃത്യം ചെയ്‌തത്. വ്യാഴാഴ്ച രാത്രി പൂനെയിലെ ലോണി കല്‍ഭോര്‍ ഗ്രാമത്തിലാണ് മനസാക്ഷിയെ പോലും മരവിപ്പിക്കുന്ന ഈ ക്രൂരകൃത്യം നടന്നത്. ഒപ്പം കിടത്തി ഉറക്കിയ കുഞ്ഞിനെ രാത്രിയിൽ എഴുന്നേറ്റപ്പോൾ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ വീട് മുഴുവൻ തിരഞ്ഞു. എന്നിട്ടും കുഞ്ഞിനെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് പോലീസിൽ വിവരം അറിയിച്ചു.
പോലീസ് നടത്തിയ പരിശോധനയിൽ സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ഒരാളെ അറസ്റ്റ് ചെയ്‌തു. മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്. കുട്ടിയുടെ മൃതദേഹം ബസ് സ്‌റ്റോപ്പിന് അടുത്തുള്ള വിജന പ്രദേശത്ത് നിന്ന് കണ്ടെത്തി.
also read: അവള്‍ വേദനയില്ലാതെ മരിക്കണം, മകള്‍ക്ക് വേണ്ടി നെഞ്ചുരുകി പ്രാര്‍ത്ഥിച്ച് ഒരു അച്ഛന്‍
ദമ്പതികൾ ഒരു കടയുടെ മുന്നിലായിരുന്നു കിടന്ന് ഉറങ്ങിയിരുന്നത്. ഇവരില്‍ നേരത്തെ മുതല്‍ കണ്ണുവച്ചിരുന്ന മാല്‍ഹരി അമ്മ ഉറക്കമായപ്പോഴേക്കും വന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. തുടര്‍ന്ന് അടുത്തുള്ള ബസ് സ്‌റ്റോപ്പില്‍ എത്തിയ പ്രതി അതിന് പിന്നില്‍ വച്ച് കുഞ്ഞിനെ ബലാത്സംഗം ചെയ്യുകയും ശേഷം നിലത്തടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
Post Your Comments