തൃശ്ശൂര്‍: ജനങ്ങളുടെ മനസില്‍ പല രീതിയിലും ഹീറോ ഇമേജുണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥനാണ് കമ്മീഷണര്‍ യതീഷ് ചന്ദ്ര. പ്രധാന മന്ത്രി നരേന്ദ്ര മോദി ഫിറ്റ്നസ് ചാലഞ്ച് തരംഗമായി നില്ക്കുമ്പോള് അത് സ്വയം ഏറ്റെടുത്ത് വിജയിച്ച് കാട്ടി വീണ്ടും കയ്യടി നേടുകയാണ് ഇദ്ദേഹം.
വെല്ലുവിളി ഏറ്റെടുക്കാമോ എന്ന് ഡിജിപിയാണ് യതീഷ് ചന്ദ്രയോട് ചോദിച്ചത്. രണ്ടാമതൊന്ന് ചിന്തിക്കാതെ തന്നെ യതീഷ് അത് സ്വീകരിച്ചു. മെയ് വഴക്കത്തിലും താന്‍ ഹീറോയാണെന്ന് തെളിയിക്കുന്ന വീഡിയോയും പുറത്ത് വിട്ടു. ഡിജിപി അംഗമായ വാട്സാപ്പ് ഗ്രൂപ്പിലെ മിക്കവരും ചാലഞ്ചിനോട് ഗുഡ്ബൈ പറഞ്ഞെങ്കിലും യതീഷ് ചന്ദ്രയും കാസര്‍കോട് എസ്പി. ബി ശ്രീനിവാസും മാത്രമാണ് ചലഞ്ച് ഏറ്റെടുത്തത്. രണ്ടു പേരും വ്യായാമം ചെയ്യുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ച്ചിരുന്നു. ഇത് ഇപ്പോള്‍ വൈറലായിക്കഴിഞ്ഞു.
Post Your Comments