ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സിന്റെ ഏറ്റവും പുതിയ ഫോണായ ‘കാന്‍വാസ് 2 പ്ലസ്’ വിപണിയിൽ. 8,999 രൂപയാണ് വില. 18:9 അനുപാതത്തില്‍ 480×854 പിക്‌സല്‍ റസലൂഷനിലുള്ള 5.0 ഇഞ്ച് സ്ക്രീൻ. എട്ട് മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, 13 മെഗാപ്കിസല്‍ റെയര്‍ ക്യാമറ, ഫെയ്‌സ് അണ്‍ലോക്ക് ഫീച്ചര്‍, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, 3 ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് ഫോണിന്റെ സവിശേഷതകൾ.
Read Also: കളക്ട്രേറ്റിന് മുന്നിൽ യുവാവാവ് കാമുകിയെ കഴുത്തറുത്ത് കൊന്നു
ആന്‍ഡ്രോയിഡ് ന്യൂഗട്ട് 7.0, 1.3 GHz ക്വാഡ് കോര്‍ എന്നിവയിൽ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 4000 mAh ബാറ്ററിയാണുള്ളത്. ഉപയോക്താക്കൾ ആവശ്യപ്പെട്ട സൗകര്യങ്ങളോടെയാണ് തങ്ങള്‍ കാന്‍വാസ് 2 പ്ലസ് സ്മാര്‍ട്‌ഫോണുമായി എത്തുന്നതെന്ന് മൈക്രോമാക്‌സ് ഇന്‍ഫോമാറ്റിക്‌സ് കൊ ഫൗണ്ടര്‍ വികാസ് ജെയ്ന്‍ വ്യക്തമാക്കി. എല്ലാ റീടെയില്‍ ഔട്ട്‌ലെറ്റിലും ഫോണ്‍ ലഭ്യമാവും.
Post Your Comments