![](/wp-content/uploads/2018/12/micromax-logo.jpg)
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം പുതിയ സ്മാര്‍ട്‌ഫോണുകള്‍ വിപണിയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിൽ ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ മൈക്രോമാക്‌സ്. അടുത്തമാസം മൂന്ന് പുതിയ സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കുമെന്നും ഇക്കാര്യം ട്വീറ്റുകളിലൂടെ കമ്പനി സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Also read ; ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ഞായറാഴ്ച ദൃശ്യമാകും
10000 രൂപയില്‍ താഴെ വിലയുള്ള ഫോണുകളായിരിക്കും അവതരിപ്പിക്കുക. അതില്‍ ഒന്ന് പ്രീമിയം ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്ന ആധുനിക രൂപകല്‍പനയിലുള്ള ഒന്നായിരിക്കുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഇന്ത്യാ ചൈന സംഘര്‍ഷത്തിനിടെ വലിയ രീതിയില്‍ ചൈന വിരുദ്ധ വികാരം രാജ്യത്ത് ഉടലെടുത്ത സാഹചര്യത്തിൽ ചൈനീസ് സ്മാര്‍ട്‌ഫോണുകള്‍ ബഹിഷ്‌കരിച്ച് പകരം മൈക്രോ മാക്‌സ് പോലുള്ള ഇന്ത്യന്‍ നിര്‍മിത ബ്രാന്‍ഡുകളുടെ ഫോണുകള്‍ ഉപയോഗിക്കാനുള്ള ആഹ്വാനം വ്യാപകമായി ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്.
Post Your Comments