ഇന്‍ 1, ഇന്‍1 എ എന്നീ മോഡലുകളുമായി വൻ തിരിച്ചുവരവിനൊരുങ്ങുകയാണ് മൈക്രോമാക്സ്.ഇൻ 1 സീരീസുകളുടെ ഫസ്റ്റ് ലുക്ക് വിഡിയോയും മൈക്രോമാക്സ് പുറത്ത് വിട്ടു.മൈക്രോമാക്സിന്‍റെ പുതിയ ഇന്‍ ഫോണുകള്‍ ഗ്രീന്‍ വൈറ്റ് നിറങ്ങളിലായിരിക്കും എത്തുക . ഗ്ലാസ് ഫിനിഷോടെയാണ് കാണിച്ചിരിക്കുന്നത്. ഒപ്പം പിന്നില്‍ ഗ്ലാസ് ഫിനിഷിന് മുകളില്‍ ക്രോസ് ഡിസൈന്‍ ഉണ്ടായിരിക്കും. ഇത് മൊത്തത്തില്‍ ഒരു പ്രിമീയം ലുക്ക് ഫോണിന് നല്‍കും എന്നാണ് മൈക്രോമാക്സ് ഉന്നയിക്കുന്ന അവകാശവാദം.
Read Also : ഐപിഎൽ 2020 : പഞ്ചാബിനെയും പുറത്താക്കി ചെന്നൈ സൂപ്പർ കിങ്‌സ്
മീഡിയ ടെക് ഹീലിയോ G35 SoC ചിപ്പായിരിക്കും മൈക്രോമാക്സ് ഇന്‍ 1എയില്‍ ഉണ്ടാവുക. ഇത് ഇന്‍ 1ലേക്ക് എത്തുമ്ബോള്‍ G85 SoC ആയിരിക്കും. അടുത്തിടെ ഇറങ്ങുകയുണ്ടായ പോക്കോ സി3യും ഇതേ G35 SoC ചിപ്പാണ് ഉപയോഗിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമായ ഒന്നാണ്. മറ്റ് ചില റിപ്പോര്‍ട്ടുകളനുസരിച്ച് മൈക്രോമാക്സ് ഇന്‍ 1 ന്‍റെ വില 13,999 രൂപ വരുമെന്നാണ് പറയുന്നത്. എന്നാല്‍, ഇന്‍1 എയ്ക്ക് വില 6,999 രൂപയായിരിക്കും. 48 എംപി ക്വാഡ് റെയര്‍ ക്യാമറയാണ് മൈക്രോമാക്സ് ഇന്‍1ലും, ഇന്‍1എയിലും ഉണ്ടാകുക എന്നും റിപ്പോര്‍ട്ട് ഉണ്ട്. പഞ്ച് ഹോളില്‍ ആയിരിക്കും ഇന്‍ 1ന്‍റെ മുന്‍ ക്യാമറ എന്നാണ് അറിയുന്നത്. മൈക്രോമാക്സ് ഇന്‍1, 1എ എന്നിവ വരുന്ന ചൊവ്വാഴ്ചയാണ് ഇന്ത്യയില്‍ ഔദ്യോഗികമായി പുറത്തിറക്കുക.
We know your cherished memories are precious to you. That’s why we’ve made sure you have the space to keep them all. #INMobiles unveiling on 3rd Nov, 12 noon. Are you #INForIndia? #MicromaxIsBack pic.twitter.com/gXWryY5Ptl
— IN by Micromax – IN 2c (@Micromax__India) November 1, 2020
Post Your Comments