India

ഗുജറാത്തിൽ മൂന്ന് മുനിസിപ്പാലിറ്റികൾ കോൺഗ്രസിന് നഷ്ടപ്പെട്ടു : ബിജെപി ഭരണം പിടിച്ചു

അമ്രേലി: ഗുജറാത്തിൽ മൂന്നു മുനിസിപ്പാലിറ്റികൾ കോൺഗ്രസ്സിന് നഷ്ടപ്പെട്ടു. ബുധനാഴ്ച നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് മാരുടെ തെരഞ്ഞെടുപ്പുകളിൽ ആണ് സ്വതന്ത്രരുടെ പിന്തുണയോടെ കോൺഗ്രസ് സ്ഥാനാർഥികളെ പരാജയപ്പെടുത്തി ബിജെപി അധികാരത്തിലെത്തിയത്. അമ്രേലിയിലും സവർകുണ്ട്ല, ബാഗസര മുനിസിപ്പാലിറ്റികളാണ് കോൺഗ്രസ്സിന് നഷ്ടമായത്.

ഭരണകക്ഷിയായ കോൺഗ്രസിലെ കൌൺസിലർമാർ അമ്രേലിയിലും സവർകൗണ്ട്ല മുനിസിപ്പാലിറ്റികളിലും വിമതർ ആകുകയും ബിജെപിയെ പിന്തുണക്കുകയും ചെയ്തു. ജയന്തിഭായി രൺവയുടെ നേതൃത്വത്തിൽ 15 കോൺഗ്രസ് കൗൺസിലർമാർ ആണ് വിമതന്മാർ ആയത്. തുടർന്ന് അഞ്ച് ബി.ജെ.പി കൗൺസിലർമാരും നാലു സ്വതന്ത്രരും ചേർന്ന്, രൺവയെ മുൻസിപ്പാലിറ്റിയിലെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഷക്കീൽ സായിദ് വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.

അമ്രേലി മുനിസിപ്പാലിറ്റിയിലെ പൊതു തെരഞ്ഞെടുപ്പിൽ 44 സീറ്റുകളിൽ 35 സീറ്റുകൾ ലഭിക്കുമ്പോൾ കോൺഗ്രസ്സിന് വലിയ തിരിച്ചടിയാണ് ലഭിക്കുന്നത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥികൾ രണ്ടര വർഷത്തെ അവരുടെ പദവികൾ പൂർത്തീകരിച്ചു. സവർകുണ്ട്ല മുനിസിപ്പാലിറ്റിയിലും  സമാനമായ സംഭവം ഉണ്ടായി. 36 അംഗ സമിതിയിൽ 20 കൌൺസിലർമാരാണ് കോൺഗ്രസ്സിനുണ്ടായിരുന്നത്.

ബിജെപിക്ക് 16 സീറ്റായിരുന്നു ഉള്ളത്.എന്നാൽ പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിൽ വ്യാഴാഴ്ച നടന്ന നാല് കോൺഗ്രസ് കൌൺസിലർമാർ ബി.ജെ.പി.ക്ക് അനുകൂലമായിവോട്ടു ചെയ്യുകയായിരുന്നു. ബാഗസര മുനിസിപ്പാലിറ്റിയിൽ ആയിരുന്നു മൂന്നാമത്തെ തിരിച്ചടി. സ്വതന്ത്ര സ്ഥാനാർഥി കോൺഗ്രസിന്റെ പിന്തുണ പിൻവലിക്കുകയും ബി.ജെ.പി.ക്കൊപ്പം ചേരുകയും ചെയ്തു.

ബിജെപിയുടേത് കുതിരക്കച്ചവടം ആണെന്ന് കോൺഗ്രസ് പ്രതികരിച്ചു. എന്നാലിതെല്ലാം സ്വാഭാവികമാണെന്ന് ബിജെപിയും പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button