ന്യൂഡൽഹി: രാജസ്ഥാനില്‍ നടന്ന പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വൻ വിജയം. കോണ്‍ഗ്രസിനെക്കാള്‍ മൂന്ന് സീറ്റ് അധികം ബി.ജെ.പി നേടി. ഭില്‍വാരയിലെ മണ്ഡലഗര്, ചുരുവിലെ ബിദാസര്‍, ദൗസയിലെ ലവാന്, നഗൗറിലെ മെര്‍ത്ത, പാലിയിലെ ജൈതരണ്‍ എന്നിവടങ്ങളിലാണ് ബി.ജെ.പി വിജയിച്ചത്. പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷം രാജസ്ഥാനിലെ ജനങ്ങള്‍ക്ക് വെറും ഇരുപത് ദിവസം കൊണ്ട് തന്നെ കോണ്‍ഗ്രസിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് രാജസ്ഥാന് മുന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെ പറഞ്ഞു.
ഇത് കൂടാതെ അല്‍വാര്‍ ജില്ലാ പരിഷത്തിലെ സീറ്റും ബി.ജെ.പിയാണ് നേടിയത്. കോണ്‍ഗ്രസ് മൂന്ന് സീറ്റാണ് നേടിയത്. ധോല്‍പുര്‍ ജില്ലയിലെ ബാരിയിലെയും കോട്ടയിലെ ലഡ്പുരയിലെയും സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്.സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് യൂറിയ ലഭിക്കാന്‍ വേണ്ടി നീണ്ട ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നുണ്ടെന്ന് വസുന്ധരാ രാജെ ചൂണ്ടിക്കാട്ടി. ഇവരെ പോലീസ് ലാത്തിയുപയോഗിച്ച് അടിക്കുന്നുണ്ടെന്നും അവര്‍ ആരോപിച്ചു.
Post Your Comments