Latest NewsIndiaNews

ഗുജറാത്ത് മുൻസിപ്പൽ തെരഞ്ഞെടുപ്പ് : ബിജെപി മുന്നിൽ

ഗുജറാത്ത് : ഗുജറാത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നിൽ. അഹമ്മദാബാദിലെ 59 സീറ്റുകളിൽ ബിജെപി മുന്നിലാണ്. അഹമ്മദാബാദ്, സൂററ്റ്, വഡോദര, ജാംനഗർ, ഭാവ് നഗർ, രാജ്കോട്ട് എന്നീ ആറ് കോർപ്പറേഷനുകളിലാണ് വോട്ടെടുപ്പ് നടന്നത്.

അടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രയൽ കൂടിയാകും ഇതിൻറെ ഫലസൂചനകൾ.സൂറത്തിലും ബിജെപി കൂടുതൽ ശക്തിതെളിയിക്കുകയാണ്. 39 സീറ്റുകളിൽ ബിജെപി മുന്നിലാണ്.അഹമ്മദാബാദിൽ രണ്ട് സീറ്റുകളും രാജ്കോട്ടിൽ 4 സീറ്റുകളും ഭാവ് നഗറിൽ 3 സീറ്റുകളും ബിജെപി നേടി. ജാംനഗറിലെ 26 സീറ്റുകളിൽ ബിജെപി മുന്നിലാണ്.

Read Also :  കെഎസ്ആർടിസി പണിമുടക്ക്; യാത്രക്കാർ ദുരിതത്തിൽ

രാജ്കോട്ടിലെ പത്താം വാർഡിൽ ബിജെപി വലിയ വോട്ടിൻറെ വ്യത്യാസത്തിലാണ് വിജയിച്ചിരിക്കുന്നത്.വഡോദരയിൽ ഇതുവരെ കോൺഗ്രസ് 4 സീറ്റുകൾ മാത്രമാണ് നേടിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button