Latest NewsNewsIndia

ഗുജറാത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പ്: ഗംഭീര വിജയം കുറിച്ച് ബിജെപി, തളര്‍ന്ന് കോണ്‍ഗ്രസ്

ന്യൂഡൽഹി : ഗുജറാത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ നിലയുറിപ്പിക്കാനാവാതെ കോൺഗ്രസും എൻസിപിയും കീഴടങ്ങിയപ്പോൾ ഗംഭീര വിജയം കുറിച്ച് ബിജെപി. ആംദാവാദ് മുനിസിപ്പൽ കോർപ്പറേഷനിൽ 101 സീറ്റുകൾ ബിജെപി നേടിയപ്പോൾ കോൺഗ്രസ് 15ൽ ഒതുങ്ങി. സൂറത്തിൽ ബിജെപി 62 സീറ്റ് നേടിയപ്പോൾ കോൺഗ്രസിന് 5 സീറ്റ് മാത്രമാണ് ലഭിച്ചത്. വഡോദരയിൽ 48 സീറ്റുകളിൽ ബിജെപി വിജയിച്ചപ്പോൾ 7 ഇടങ്ങളിൽ കോൺഗ്രസ് വിജയിച്ചു.

രാജ്കോട്ടിൽ 56 സീറ്റുകൾ ബിജെപി നേടിയപ്പോൾ ഒരിടത്ത് പോലും കോൺഗ്രസ് വിജയിച്ചില്ല. ഭാവ്നഗറിൽ 31 സീറ്റുകൾ ബിജെപിക്കും 5 സീറ്റ് കോൺഗ്രസിനുമാണ്. ജാമ്നഗറിൽ ബിജെപി 43 സീറ്റുകളിൽ വിജയിച്ചപ്പോൾ കോൺഗസിന് 6 ഇടങ്ങളിൽ മാത്രമാണ് വിജയിക്കാനായത് .

Read Also :  തിരുവനന്തപുരത്ത് നൂറിലധികം സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു

അതേസമയം കർഷക പ്രതിഷേധം ആയുധമാക്കിയ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പിലൂടെ ലഭിച്ചത്. കർഷക നിയമങ്ങൾക്കൊപ്പമാണ് ഗുജറാത്ത് ജനതയെന്നും പ്രതിപക്ഷത്തിന്റെയും അക്രമികളുടെയും വിദ്വേഷ രാഷ്ട്രീയത്തിന്റെ പരാജയമാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നതെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button