ന്യൂഡൽഹി: ഗോഹത്യയുടെ പേരിലും ബീഫ് ആഹാരമാക്കിയതിന്റെ പേരിലും അക്രമ പ്രവർത്തനങ്ങൾ ഉണ്ടായ ഭൂരിഭാഗം മണ്ഡലങ്ങളിലും ജനം തെരഞ്ഞെടുത്തത് ബിജെപി സ്ഥാനാർത്ഥികളെയാണെന്ന് കണക്കുകൾ. ഇന്ത്യ സ്‌പെന്‍ഡ്.കോം നടത്തിയ പഠനങ്ങളിലാണ് ഈ കണക്കുകൾ പുറത്ത് വന്നത്. പശുവിന്റെ പേരിൽ അക്രമങ്ങൾ ഉണ്ടായ 80 മണ്ഡലങ്ങളിൽ 63 ലും വിജയിച്ചത് ബിജെപിയാണ്. ബാക്കി സീറ്റുകൾ അവർക്ക് നഷ്ടമാകാൻ കാരണം മഹാ സഖ്യത്തിന്റെ സാന്നിധ്യം മൂലമാണ്.
രാജസ്ഥാൻ, മധ്യപ്രദേശ്, ബീഹാർ, ജാർഖണ്ഡ് തുടങ്ങി ഗോഹത്യയുടെ പേരിൽ അക്രമം നടന്നിട്ടുള്ള സംസ്ഥാനങ്ങളിലെ എല്ലാ മണ്ഡലങ്ങളിലും ജനം ബിജെപിക്ക് ജയം സമ്മാനിച്ചു.
കഴിഞ്ഞ അഞ്ച് വർഷ കാലത്ത് രാജ്യത്താകെ 127 അക്രമസംഭവങ്ങൾ പശുവിന്റെ പേരിൽ ഉണ്ടായിട്ടുണ്ടെന്ന് ഇന്ത്യ സ്‌പെന്‍ഡ്.കോം പറയുന്നു. ഇതിൽ 47 പേർ മരണപ്പെട്ടിട്ടുണ്ട്.
ഉത്തർപ്രദേശിലെ ദാധ്രിയിൽ മുഹമ്മദ് അഖ്‌ലാഖ് എന്നയാൾ കൊല്ലപ്പെട്ടതാണ് ഇതിൽ ആദ്യത്തെ സംഭവം. തുടർന്ന് നിരവധി കൊലപാതകങ്ങൾ ബീഫിന്റെ പേരിൽ രാജ്യത്ത് സംഭവിച്ചിരുന്നു.
Post Your Comments