
വൃദ്ധദമ്പതികളെ രാത്രിയിൽ വീട്ടിൽ കയറി കൊലപ്പെടുത്തിയ ശേഷം വെട്ടിയെടുത്ത വൃദ്ധന്റെ തലയുമായി അക്രമിസംഘം കടന്നു. ജാർഖണ്ഡിലെ ഖുന്തി ഗ്രാമത്തിൽ കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. സാത്രി മുണ്ട(60) ഭാര്യ ജൗനി ദേവി(55) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഇവരുടെ ചെറുമക്കൾക്കും പരിക്കേറ്റിട്ടുണ്ട്.
ALSO READ: കൂടോത്രം ചെയ്തെന്നാരോപിച്ച് വൃദ്ധദമ്പതികള്‍ക്ക് ക്രൂര മര്‍ദ്ദനം
കൊലപാതകത്തിന് ശേഷം വൃദ്ധന്റെ ശിരസ്സുമായാണ് അക്രമികൾ കടന്നത്. പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Post Your Comments