KeralaLatest News

കല്‍പ്പറ്റയില്‍ യുവദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നില്‍ സമീപത്തെ ഹോട്ടലില്‍ മോഷണത്തിലെ കള്ളന്‍ ?

കല്‍പ്പറ്റയില്‍ യുവദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നില്‍ സമീപത്തെ ഹോട്ടലില്‍ മോഷണത്തിലെ കള്ളനെന്ന് സൂചന. കഴിഞ്ഞദിവസമാണ് വയനാട്ടിലെ കല്‍പ്പറ്റയില്‍ മക്കിയാട് 12-ാം മൈല്‍ മൊയ്തുവിന്റെ മകന്‍ ഉമ്മറിനെയും ഭാര്യയെയുമാണ് വെള്ളിയാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതിനു പിന്നാലെ കാലപാതകം നടന്നതിന് സമീപം ഒരു ഹോട്ടലില്‍ മോഷണവും നടന്നു. ഇതാണ് കൊലപാതകത്തിലെ പ്രതികളാകാം ബോട്ടലിലെ മോഷണത്തിനു പിന്നിലെന്ന് സംശയിക്കാന്‍ കാരണം.

കൊല നടന്ന വീടിന് നാലു കിലോമീറ്റര്‍ മാത്രം അകലെയാണ് മോഷണം നടന്നത്. വെള്ളമുണ്ട എട്ടേനാലില്‍ എയുപി സ്‌കൂളിനു മുന്‍പില്‍ സ്ത്രീകള്‍ നടത്തുന്ന രുചി മെസ് ഹൗസില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ഹോട്ടലില്‍ കയറിയ കള്ളന്‍ അടുക്കളയില്‍ നിന്നും അരിയെടുത്തു വേവിക്കാന്‍ വച്ച ശേഷം, മെസ്സിലെ സോപ്പും തോര്‍ത്തുമെടുത്ത് കുളിക്കാന്‍ കയറി. ഹോട്ടലില്‍ ഊണുകഴിക്കാനെത്തുന്നവര്‍ക്കു കൈകഴുകാന്‍ വച്ചിരുന്ന മൂന്നു സോപ്പുകളുമുപയോഗിച്ചായിരുന്നു കുളി.

Also Read : യുവ ദമ്പതികളുടെ കൊല : മോഷണത്തിനിടെയാണെന്നത് അവിശ്വസനീയം : മോഷണം വെറും മറ മാത്രമെന്ന് പൊലീസ്

കുളിച്ചുകഴിഞ്ഞശേഷം തോര്‍ത്ത് മേശപ്പുറത്തു വിരിച്ചിട്ട്, കയ്യിലുണ്ടായിരുന്ന പിച്ചാക്കത്തിയും സ്പാനറും ലൈറ്ററും സമീപത്തു വച്ചാണു കള്ളന്‍ തിരിച്ചുപോയത്. കള്ളന്‍ പാലിയേറ്റിവ് കെയര്‍ സംഭാവനപ്പെട്ടിയിലെ പണമടക്കം അടിച്ചുമാറ്റി. എന്നാല്‍, അതിലുണ്ടായിരുന്ന 50 പൈസയുടെ നാണയങ്ങള്‍ അവിടെത്തന്നെ വെച്ചു. രാവിലെ ഹോട്ടല്‍ തുറക്കാനെത്തിയ സ്ത്രീകളാണു സംഭവം പോലീസില്‍ അറിയിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button