സ്പെയ്നിന് എതിരായ മത്സരത്തില്‍ ഹാട്രിക് നേടിയതോടെ റെക്കോർഡുകളുടെ മികവിൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇന്ന് സ്പെയിനിനെതിരെ നേടിയ ഹാട്രിക്കോടെയാണ് പുതിയ റെക്കോര്‍ഡുകള്‍ കൂടി ക്രിസ്റ്റ്യാനോയെ തേടിയെത്തിയത്. 84 ഗോളുകള്‍ പൂര്‍ത്തിയാക്കി യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാരന് എന്ന റെകോര്ഡിന് ക്രിസ്റ്റ്യാനോ ഉടമയായി.
Read Also: സ്പെയ്നിനെ ഒറ്റയ്ക്ക് തളച്ച് റൊണാള്‍ഡോ
2006 ലോകകപ്പ് മുതല്‍ തുടര്‍ച്ചയായ നാല് ലോകകപ്പിലും റൊണാള്‍ഡോ ഗോള്‍ നേടിയിട്ടുണ്ട്. ജര്‍മ്മനിയുടെ മിറോസ്ലാവ് ക്ലോസ്, ഉവേ സീലേര്, ബ്രസിലീന്റെ പെലേ എന്നിവരാണ് ഇതിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളവർ. കൂടാതെ പോര്‍ച്ചുഗലിന് വേണ്ടി ലോകകപ്പില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2002ല്‍ പൗലെറ്റയും 1966ല്‍ യുസാബിയോയും ആണ് ലോകകപ്പിൽ ഹാട്രിക് നേടിയ പോര്‍ച്ചുഗല്‍ താരങ്ങള്‍.
Post Your Comments