റിയാദ്: ചൂട് കനത്തതോടെ സൗദിൽ ഉച്ചവിശ്രമ നിയമം നിലവിൽ വന്നു. കഴിഞ്ഞ ദിവസം മുതലാണ് നിയമം നിലവിൽ വന്നത്. അടുത്ത മൂന്നു മാസത്തേക്ക് നിയമം തുടരും. പകൽ സമയം താങ്ങാനാകാത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. പണിയിടങ്ങളിൽ തൊഴിലാളികൾ ചൂടേറ്റ് തളർന്ന് വീഴുന്ന അവസ്ഥയിലാണ്. ഇതോടെയാണ് ഉച്ചവിശ്രമ നിയമം കൊണ്ടുവന്നത്.
ALSO READ:യുഎഇയില്‍ വേനല്‍ ചൂട് കനക്കുന്നു
പകൽ 12 നും 3നും ഇടയിൽ ജോലി ചെയ്യാൻ പാടില്ല. ഈ നിയമം എല്ലാ സ്ഥാപനങ്ങൾക്കും ബാധകമാണ്
സെപ്റ്റംബർ 15 വരെയാണ് നിയമം പ്രാബല്യത്തിലുണ്ടാവുക. 12 മുതൽ ഉച്ചയ്ക്കു മൂന്നുവരെ തുറസ്സിടങ്ങളിലെ പണികൾ കർശനമായി വിലക്കിയിട്ടുണ്ട്. നിയമലംഘനം നടത്തുന്ന കമ്പനികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി
Post Your Comments