തിരുവനന്തപുരം: കനത്ത ചൂട് തുടരുന്നതിനാല്‍ സംസ്ഥാനത്ത് ജാഗ്രതാനിർദേശം രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഇന്നും നാളെയും ചൂട് ശരാശരിയില്‍ നിന്നു 3 ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. അതേസമയം കേരളത്തില്‍ വേനല്‍മഴയിലെ കുറവ് 65% ആയി ഉയര്‍ന്നിരിക്കുകയാണ്. മാര്‍ച്ച് മുതല്‍ ഇന്നലെ വരെ ശരാശരി 59.5 മില്ലിമീറ്റര്‍ മഴയായിരുന്നു ലഭിക്കേണ്ടിയിരുന്നത്. 20.8 മില്ലിമീറ്റര്‍ മാത്രമാണ് ആകെ പെയ്‌തത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മഴ 90 ശതമാനത്തിനു മുകളില്‍ കുറഞ്ഞു. പത്തനംതിട്ട, വയനാട് ജില്ലകളിലാണു താരതമ്യേന വേനല്‍മഴ ലഭിച്ചത്.
Post Your Comments