KeralaLatest News

ചൂട് വർധിക്കും; ഇന്നലെ സൂര്യതാപമേറ്റത് 36 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വയനാട് ഒഴികെയുള്ള ജില്ലകളിൽ ബുധനാഴ്ചയും ശരാശരി ഉയർന്ന താപനിലയിൽനിന്ന് മൂന്നു ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർധിക്കും. ചൊവ്വാഴ്ച വിവിധയിടങ്ങളിലായി 36 പേർക്കാണ് സൂര്യതാപമേറ്റത്. പാലക്കാട് ജില്ലയിൽ 12 പേർക്ക് പൊള്ളലേറ്റു. ആലപ്പുഴയിൽ എട്ടുപേർക്കും കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നാലുപേർക്ക് വീതവും എറണാകുളം, പത്തനംതിട്ട ജില്ലകളിൽ മൂന്നുപേർക്ക് വീതവും പൊള്ളലേറ്റു. അതേസമയം ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ബുധനാഴ്ച നേരിയതോതിൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button