തൃശൂർ: സോണി ഇഎസ്പിഎൻ ചാനലിൽ ഇനി മലയാളം കമന്ററിയും. മലയാളി ഫുട്ബോൾ ആരാധകരെ ആവേശം കൊള്ളിക്കുന്ന കമന്ററിയിലൂടെ പ്രശസ്തനായ ഷൈജു ദാമോദരനാണ് ചാനലിലൂടെ ഫുട്ബോൾ മത്സരങ്ങൾക്ക് മലയാളം കമന്ററി പറയുന്നത്. ലോകകപ്പ് മത്സരങ്ങൾക്കു മലയാളത്തിൽ കമന്ററി പറയാൻ ലഭിച്ച അവസരം ഷൈജു തന്നെയാണ് ഫേസ്ബുക്കിലൂടെ എല്ലാവരേയും അറിയിച്ചത്. ഒരു സന്തോഷവാർത്ത പങ്കുവയ്ക്കാനുണ്ടെന്നു പറഞ്ഞ് ഷൈജു മലയാളം കമന്ററിയുടെ കാര്യങ്ങൾ പറയുന്നുണ്ട്. ഐഎസ്എൽ പോലെ ലോകകപ്പിന്റെ മലയാള കമന്ററിയും സ്വീകരിക്കണമെന്നും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടണമെന്നും ആരോഗ്യകരമായി വിമർശിക്കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Read Also: വി.എച്ച്.പിയും ബജ്റംഗ്ദളും മതതീവ്രവാദ സംഘടനകളെന്ന് അമേരിക്ക
Post Your Comments