ന്യൂഡല്‍ഹി•ഇന്ത്യയിലെ ഹിന്ദുത്വ സംഘടനകളായ വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ് ദളും മതതീവ്രവാദ സംഘടനകളാണെന്ന ആരോപണവുമായി അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ. സി.ഐ.എ അടുത്തിടെ പുറത്തിറക്കിയ വേള്‍ഡ് ഫാക്‌ട് ബുക്കിലാണ് വി.എച്ച്.പിയേയും ബജ്‌റംഗ്ദളിനെയും തീവ്രവാദ സംഘടനയായി വിശേഷിപ്പിക്കുന്നത്.
വിഎച്ച്‌പിയെയും ബജ്‌റംഗ്ദളിനെയും സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്ന ഗ്രൂപ്പുകളെന്നാണ് അമേരിക്ക വിശേഷിപ്പിക്കുന്നത്. ഈ സംഘടനകള്‍ രാഷ്ട്രീയ മേഖലയിലെ സജീവമായിരിക്കും. ഇത് വഴിയാണ് അവര്‍ സര്‍ക്കാരിനെ രാഷ്ട്രീയമായി സമ്മര്‍ദത്തിലാക്കുക. എന്നാല്‍ ഈ സംഘടനകളുടെ ഒരു നേതാവും തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ഫാക്‌ട് ബുക്കില്‍ പറയുന്നു.
അതേസമയം, അമേരിക്കയുടെ നടപടിയ്ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. പ്രസ്താവന പിന്‍വലിച്ചു അമേരിക്ക മാപ്പ് പറയണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. റിപ്പോര്‍ട്ട് പച്ചക്കള്ളമാണെന്ന് വിഎച്ച്‌പി വക്താവ് വിനോദ് ബന്‍സല്‍ പറഞ്ഞു. ഇത് തങ്ങളെ താറടിക്കുന്നതിന് തുല്യമാണ്. ഇന്ത്യ ഈ വിഷയത്തില്‍ ഇടപെടണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ ഇതില്‍ ഉറപ്പും തന്നിട്ടുണ്ട്. കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് അമേരിക്ക പിന്‍മാറണമെന്നും വിനോട് ബന്‍സല്‍ ആവശ്യപ്പെട്ടു.
ഇരു സംഘടനകള്‍ക്കും പുറമേ, ആര്‍എസ്‌എസ്, ഹുറിയത്ത് കോണ്‍ഫറന്‍സ്, ജമാഅത്ത് ഉലമ ഇ ഹിന്ദ് എന്നീ സംഘടനകളെയും രാഷ്ട്രീയ മേഖലയില്‍ സമ്മര്‍ദം ചെലുത്തുന്ന സംഘടനകളെന്നാണ് അമേരിക്ക വിശേഷിപ്പിക്കുന്നത്. ആര്‍എസ്‌എസ് ദേശീയതയ്ക്കായി വാദിക്കുന്ന സംഘടനയാണെന്നും ഹുറിയത്ത് കോണ്‍ഫ്രസ് വിഘടനവാദ സംഘടനയാണെന്നും ജമാഅത്ത ഉലമ മതസംഘടനയാണന്നും സി.ഐ.എയുടെ ഫാക്റ്റ് ബുക്കില്‍ പറയുന്നു.
Post Your Comments