Kerala

എച്ച്.ഐ.വി അടക്കമുള്ളവയ്ക്കുള്ള മരുന്നുകളുടെ വില കുറച്ചു

കോട്ടയം: എച്ച്.ഐ.വി, ഹൃദ്രോഗം എന്നിവയ്ക്ക് ഉപയോഗിക്കുന്നതടക്കമുള്ള മരുന്നുകളുടെ വില കുറച്ചു. 22 മരുന്നുകളുടെ വിലയാണ് കുറച്ചിരിക്കുന്നത്. ഇവയില്‍ 20 എണ്ണം പുതിയതായി വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണ്. നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയുടേതാണ് നടപടി.

read also: ഈ മരുന്നുകൾക്ക് യുഎഇയിൽ വിലക്ക്

ബാക്ടീരിയ മൂലമുള്ള അണുബാധയ്ക്കുള്ള കോട്രിമോക്‌സാസോള്‍, ഉദരരോഗങ്ങള്‍ക്കുള്ള ഒമിപ്രസോള്‍-ഡോംപെരിഡോന്‍ കോംബിനേഷന്‍, അണുബാധയ്ക്കുള്ള ക്ലോട്രിമാസോള്‍, ബെല്‍ക്ലോമെത്താസോണ്‍ ക്രീം, കൊളസ്‌ട്രോളിനുള്ള റോസുവാസ്റ്റാറ്റിന്‍, ഹൃദ്രോഗത്തിനുള്ള ക്ലോപിഡോഗ്രെല്‍ ടാബ്ലറ്റ്, എച്ച്‌ഐവി ചികില്‍സയ്ക്കുള്ള ട്രൈഗ്ലിസറൈഡ്‌സ് ഉള്‍പ്പെടെയുള്ളവ പട്ടികയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button