Latest NewsNewsInternationalGulf

ഈ മരുന്നുകൾക്ക് യുഎഇയിൽ വിലക്ക്

ദുബായ്: വണ്ണം കുറയ്ക്കാനുള്ള ഒൻപത് മരുന്നുകൾക്ക് യുഎഇയിൽ വിലക്ക്. വണ്ണം കുറയ്ക്കാനായി മെഡിക്കൽ ഷോപ്പികളിൽ വിൽക്കുന്ന മരുന്നുകളിൽ വലിയ അളവിൽ ശരീരത്തിന് ദോഷകരമായ ഘടകങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യുഎഇ സർക്കാർ മരുന്നുകൾക്ക് വിലക്കേർപ്പെടുത്തിയത്. കടകളിലൂടെയോ ഓൺലൈനായിയോ വിലക്കേർപ്പെടുത്തിയ മരുന്നുകൾ വിൽക്കാൻ ശ്രമിക്കുനവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ALSO READ: യുഎഇയിൽ റമദാൻ നോമ്പ് കാലത്തെ സ്‌കൂൾ പ്രവർത്തന സമയം ഇതാണ്

ശരീരഭാരം കുറയ്ക്കുന്നതിനായി വിപണിയിൽ ലഭിക്കുന്ന മിക്ക മരുന്നുകൾക്കും പാർശ്വഫലങ്ങൾ ഏറെയാണ്. ഇവ സ്ത്രീകളിലും പുരുഷന്മാരിലും ഒരു പോലെ ഹൃദയാഘാദത്തിന് കാരണമാകുന്നുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഡില ഡയറ്റ് പിൽസ്, ബയോടെക് ഫാറ്റ് അറ്റാക് ക്യാപ്സ്യൂൾ, പിൽ ഡയറ്റ് റെജിമെൻ, ക്യാനി സ്ലിം, പെർഫെക്റ്റ് സ്ലിം, ക്യാനി ക്യാപ് ആം സ്ലിം, ക്യാനി സ്ലിം ബാലൻസ് എന്നീ മരുന്നുകൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button