പ്രായപൂർത്തിയാകാത്ത സ്വന്തം സഹോദരിയെ പീഡിപ്പിച്ച 20കാരനെ കോടതി ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചു. മാനുഷിക ബന്ധങ്ങൾ പോലും തിരിച്ചറിയാതെയുള്ള ഇത്തരം ക്രൂരകൃത്യങ്ങൾ ഒരു രീതിയിലും മാപ്പ് അർഹിക്കുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു. 2014 മാർച്ച് 18നായിരുന്നു സംഭവം. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു സഹോദരൻ സഹോദരിയെ പീഡനത്തിനിരയാക്കിയത്. കുറ്റകൃത്യം നടന്നപ്പോൾ യുവാവിന് പ്രായപൂർത്തിയായിരുന്നില്ല. പെൺകുട്ടി പീഡനവിവരം ഒരു ബോധവത്കരണ ക്ളാസിനിടെ സ്‌കൂൾ അധികൃതരോട് പറയുകയായിരുന്നു.
also read:സഹോദരിയെ പ്രണയിച്ചു; കാമുകനെ യുവതിയുടെ സഹോദരങ്ങൾ തല്ലിക്കൊന്നു
ശേഷം സ്‌കൂൾ അധികൃതരും സാമൂഹിക പ്രവർത്തകരും ചേർന്നാണ് പോലീസിൽ പരാതി നൽകിയത്. കോടതിയിൽ ഒരു ഘട്ടത്തിൽ പെൺകുട്ടി മൊഴി മാറ്റി പറഞ്ഞെങ്കിലും തെളിവുകൾ പ്രതിക്കെതിരെയായിരുന്നു. പെൺകുട്ടിയുടെ ശാരീരിക പരിശോധനാ ഫലത്തിലും പീഡനം നടന്നതായി തെളിഞ്ഞിരുന്നു. പ്രതിക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയിരുന്നു കേസെടുത്തിരുന്നത്
Post Your Comments