ന്യൂഡൽഹി: സഹോദരിയെ പ്രണയിച്ചതിന് കാമുകനെ യുവതിയുടെ സഹോദരങ്ങൾ തല്ലിക്കൊന്നു. ഡൽഹിയിലെ കഞ്ചാവാലായിലാണ് സംഭവം. യുവതിയുടെ നാല് സഹോദരങ്ങൾ ചേർന്നാണ് 32കാരനായ യുവാവിനെ തല്ലിക്കൊന്നത്. സംഭവത്തിൽ രാജു , സുരേഷ്, ഹേംരാജ് തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജുവിന്റെ പെങ്ങളുമായി കൊല്ലപ്പെട്ട ശൈലേന്ദർ അടുപ്പത്തിലായിരുന്നു. ഇത് പെൺകുട്ടിയുടെ സഹോദരങ്ങൾ എതിർത്തിരുന്നു.
also read: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നയാളെന്ന് സംശയിച്ച് ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു
ശൈലേന്ദർ പെൺകുട്ടിയെ അടുത്തിടെ കണ്ടുവെന്ന് അറിഞ്ഞ സഹോദരങ്ങൾ യുവാവിനെ വീട്ടിലേക്ക് വിളിച്ചുകൊണ്ടു വരികയും തല്ലിക്കൊല്ലുകയുമായിരുന്നു. രാജുവിന്റെ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസമാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ ആദ്യം അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ പ്രതി കുടുങ്ങുകയായിരുന്നു.
Post Your Comments