
കോഴിക്കോട്: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് കേരളത്തിലെത്തി. മുംബൈയില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് അദ്ദേഹം കരിപ്പൂരിലെത്തിയത്.
രാത്രി പത്തേകാലോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ അദ്ദേഹം കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനത്തില്‍ കോഴിക്കോട്ടേക്ക് തിരിച്ചു.
മിസോറാം ഗവര്‍ണറായ ശേഷം ആദ്യമായാണ് കുമ്മനം രാജശേഖരന് കേരളത്തിലെത്തുന്നത്. ബിജെപി കേരള സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് അദ്ദേഹത്തെ മിസോറാം ഗവര്‍ണറായി നിയമിക്കുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ ബിജെപി നേതാക്കളും എത്തിയിരുന്നു.
ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി പരമേശ്വന്റെ നവതി ആഘോഷ പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം കോഴിക്കോട്ടെത്തിയത്. ഇതിന് ശേഷം വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.
Post Your Comments