തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും മാറ്റം. രണ്ട് ദിവസത്തിനുശേഷമാണ് പെട്രോളിന് വിലകുറഞ്ഞത്. ഇന്ന് പെട്രോളിന് എട്ട് പൈസ കുറഞ്ഞു എന്നാൽ ഡീസൽ വിലയിൽ മൂന്നാം ദിവസവും മാറ്റങ്ങളൊന്നുമില്ല.തിരുവനന്തപുരത്ത് ഡീസലിന് 72.63 രൂപയാണ്. പെട്രോളിന് എട്ട് പൈസ കുറഞ്ഞ് 79.45 രൂപയായി.
കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി ഇന്ധന വിലയില്‍ വര്‍ദ്ധനവുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസമായി ഇന്ധന വിലയില്‍ നേരിയ കുറവുണ്ടായിരുന്നു. ഇതിന് പുറമേ സംസ്ഥാന സര്‍ക്കാര്‍ പെട്രോള്‍-ഡീസല്‍ വില്‍പ്പന നികുതിയില്‍ ഒരു രൂപ ഇളവ് നല്‍കിയിരുന്നു. തുടര്‍ച്ചയായി ഇന്ധന വില കുറയുന്നതിന്റെ ആശ്വാസം ജനങ്ങള്‍ക്കുണ്ടെങ്കിലും വളരെ നേരിയ തോതിലാണ് വില കുറയുന്നത് എന്ന കാര്യം അവരെ ആശങ്കപ്പെടുത്തുന്നുണ്ട്.
Post Your Comments