വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കയും ഭര്‍ത്താവും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സമ്പാദിച്ചത് കോടികളെന്ന് റിപ്പോര്‍ട്ട്. ഇവാന്‍കയും ഭര്‍ത്താവ് ജാറദ് കഷ്‌നറും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം 8.2 കോടി ഡോളര്‍ സമ്പാദിച്ചുവെന്ന് പ്രമുഖ ദിപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 8.2 കോടി ഡോളര്‍ എന്നാല്‍ ഏകദേശം 549 കോടി രൂപയോളം വരും. ഇവരുടെ കമ്പനികളുടെ പുതിയ നിക്ഷേപ പദ്ധതികളില്‍ നിന്നാണ് ഇത്രയും വരുമാനമെന്നാണ് റിപ്പോര്‍ട്ട്.
ട്രംപിന്റെ ഉപദേഷാടാക്കളായി ഏതാനും നാള്‍ മുന്‍പാണ് ഇവരെ നിയമിച്ചത്. ഇതോടെ ഇവര്‍ കമ്പനി നടത്തിപ്പില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ നിന്നും ഇവാന്‍കയ്ക്കുള്ള ഓഹരിയില്‍ 39 ലക്ഷം ഡോളറാണ് കഴിഞ്ഞ വര്‍ഷം ലഭിച്ചത്. ഇതിന് പുറമേയും പലഭാഗത്ത് നിന്നും ഇവാന്‍കയ്ക്കും ട്രംപിനും വരുമാനം ലഭിച്ചിരുന്നതിന്റെ കണക്കുകള്‍ ഇതേ ദിനപത്രം തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Post Your Comments