Kerala

ഇനി കെട്ടിട നിർമാണ പെർമിറ്റ് ലഭിക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ട; പുതിയ സംവിധാനം ഉടൻ

തിരുവനന്തപുരം: കെട്ടിട നിർമാണ പെർമിറ്റ് അപേക്ഷകൾ തീർക്കാൻ ഇനി ശരവേഗം. നിലവിൽ ഉപയോഗിക്കുന്ന സോഫ്ട്‍വെയറിനേക്കാൾ വേഗത്തിൽ പെർമിറ്റ് അപേക്ഷകൾ തീർപ്പാക്കാൻ കഴിയുന്ന ഇന്റഗ്രേറ്റഡ് ബിൽഡിങ് പ്ലാൻ മാനേജ്‌മെന്റ് സിസ്‌റ്റം (ഐബിപിഎംഎസ്) തിങ്കളാഴ്ച മുതൽ കോർപറേഷനിൽ നടപ്പാകും. പൈലറ്റ് പ്രോജക്ട് എന്ന നിലയിൽ തിങ്കളാഴ്ച ലഭിക്കുന്ന 20 അപേക്ഷകൾ ഐബിപിഎംഎസിന്റെ കീഴിൽ സ്വീകരിക്കും. പുതിയ സംവിധാനത്തിൽ പരാതികൾ ഉയർന്നാൽ അവ പരിഹരിച്ച ശേഷം എല്ലാ സോണൽ ഓഫീസുകളിലും നടപ്പാക്കാനാണ് തീരുമാനം.

also read: മൂന്നാറിൽ അനധികൃത കെട്ടിടങ്ങൾക്ക് ലൈസന്‍സ്

പെർമിറ്റ് അപേക്ഷകൾ നിർമിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ പ്ലാനിനൊപ്പം സമർപ്പിക്കണം. ശേഷം നിയമലംഘനം ഉണ്ടായിട്ടില്ലെന്ന് അതിവേഗം ഉറപ്പുവരുത്തും. ക്രമക്കേടുകൾ ഒന്നും ഇല്ലെങ്കിൽ സ്ഥലം പരിശോധിക്കാനുള്ള സമയം അനുവദിക്കും. ശേഷം ഫീസ് അടയ്ക്കണം, ഇതിന് ശേഷം പെർമിറ്റ് ലഭിക്കും.

shortlink

Post Your Comments


Back to top button