India

15കാരി ഏഴ് മാസം ഗർഭിണി; കോച്ചിങ് സെന്റർ ഉടമ അറസ്റ്റിൽ

ഷഹാബാദ് (ഉത്തർപ്രദേശ്): 15കാരിയായ വിദ്യാർത്ഥിനിയെ ഗർഭിണിയാക്കിയ അധ്യാപകൻ അറസ്റ്റിൽ.
കോച്ചിങ് സെന്റർ ഉടമകൂടിയായ ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയും സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഗർഭിണിയായ വിവരം പെൺകുട്ടി വീട്ടുകാരിൽ നിന്ന് മറച്ചുവെച്ചു. വയ്യാതായതിനെ തുടർന്ന് പെൺകുട്ടിയെ മാതാപിതാക്കൾ ആശുപതിയിൽ എത്തിച്ചപ്പോഴാണ് പെൺകുട്ടി ഏഴ് മാസം ഗർഭിണിയാണെന്ന് പുറത്തറിഞ്ഞത്.

ALSO READ: ഫെയ്സ്ബുക്ക് സുഹൃത്ത് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

2017 നവംബർ 17നാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. ഒക്‌ടോബർ അവസാനമാണ് പെൺകുട്ടി പ്രതിയുടെ കോച്ചിങ് സെന്ററിൽ അഡ്‌മിഷൻ എടുത്തത്. പ്രതിയുടെ ഭീഷണിയെ തുടർന്ന് പെൺകുട്ടി പീഡനവിവരം മറച്ചുവയ്ക്കുകയായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫെസർ കൂടിയാണ് പ്രതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button