ശ്രീനഗർ: മുതിർന്ന മാധ്യമ പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി. റൈസിംഗ് കാഷ്മീർ എഡിറ്റർ ഷുജാത്അത് ബുഖാരിയാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ശ്രീനഗറിൽ പ്രസ് കോളനിയിലെ ഓഫീസിൽനിന്ന് പുറത്തിറങ്ങിയ ഇദ്ദേഹത്തെ അക്രമികൾ തൊട്ടടുത്തുനിന്നു വെടി വെക്കുകയായിരുന്നു. ഒന്നിലേറെ തവണ അദ്ദേഹത്തെ വെടിവെച്ചു. അക്രമികളെ തടുക്കാൻ ശ്രമിച്ച രണ്ട് സുരക്ഷാ ജീവനക്കാർക്കും വെടിയേറ്റു. ഇവരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോർട്ട്. ബുഖാരിക്കു നേരെ 2000ൽ ആക്രമണം നടന്നിരുന്നു. അന്നുമുതൽ അദ്ദേഹം പോലീസ് സംരക്ഷണത്തിലായിരുന്നു.
അമർനാഥ് തീർഥാടനവുമായി ബന്ധപ്പെട്ട സുരക്ഷാ സംവിധാനങ്ങൾ അവലോകനം ചെയ്യാൻ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് യോഗം വിളിച്ചതിനു പിന്നാലെയായിരുന്നു ആക്രമണം. നിരവധി വർഷങ്ങൾക്കു ശേഷം ആദ്യമായാണ് മാധ്യമപ്രവർത്തകർക്കു നേരെ കാഷ്മീരിൽ ആക്രമണം നടക്കുന്നത്.
Also read : സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയതായി സൂചന
Post Your Comments