ശ്രീനഗര്‍: പുല്‍വാമയില്‍ നിന്നും സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയതായി സൂചന. 44 രാഷ്ട്രീയ റൈഫിള്‍സിലെ ഭീകരവിരുദ്ധ നടപടികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സൈനികനെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. അവധിക്ക് നാട്ടില്‍ പോയ ഇദ്ദേഹത്തെ വീട്ടില്‍ നിന്നാണ് കടത്തിക്കൊണ്ടുപോയതെന്നാണ് റിപ്പോർട്ട്. അതേസമയം സൈനികന്റെ പേരു വിവരങ്ങള്‍ സൈന്യം ഇത് വരെ പുറത്തു വിട്ടിട്ടില്ല. റംസാന്‍ പ്രമാണിച്ച് ഭീകരവിരുദ്ധ നടപടികള്‍ സൈന്യം നിര്‍ത്തിവെച്ചതിന് പിന്നാലെയാണ് ഭീകരര്‍ ആക്രമണം അഴിച്ചുവിടുന്നത്.
Read Also: ഗണേഷ് കുമാര്‍ മര്‍ദ്ദിച്ചെന്ന കേസ് : വാദി പ്രതിയാകുന്നു
Post Your Comments