
ജിയോയെ മുട്ട്കുത്തിക്കാൻ തകർപ്പൻ ഓഫറുമായി ബിഎസ്‌എന്‍എല്‍. ജിയോയുടെ ഡബിള്‍ ധമാക്ക ഓഫര്‍ പോലെ പ്രതിദിനം നാല് ജിബി ഡേറ്റ 28 ദിവസത്തേക്ക് ലഭിക്കുന്ന 149 രൂപയുടെ പ്രൊമോഷണല്‍ ഡേറ്റാ പാക്ക് ആണ് പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി കമ്പനി അവതരിപ്പിച്ചത്. ഫിഫ വേള്‍ഡ് കപ്പ് സ്‌പെഷ്യല്‍ റീച്ചാര്‍ജ് എന്ന പേരിലുള്ള ഈ ഓഫർ ജൂണ്‍ 14 ബുധനാഴ്ച മുതല്‍ വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ അവസാനിക്കുന്നത് വരെ ലഭിക്കുമെന്നാണ് വിവരം. എന്നാൽ പുതിയ പ്ലാനില്‍ വോയ്‌സ്, എസ്.എം.എസ് സേവനങ്ങള്‍ ബി.എസ്.എന്‍.എൽ സൗജന്യമായി നല്‍കില്ലെന്നാണ് റിപ്പോര്‍ട്ട്.
പ്രതിദിനം 3 ജി.ബി ഡാറ്റ നല്‍കുന്ന 149 രൂപയുടെ ഓഫറാണ് ജിയോ അവതരിപ്പിച്ചത്. പ്ലാനുകളില്‍ 1.5 ജി.ബി ഡാറ്റ അധികമായി നൽകുന്നു. കൂടാതെ കോളുകളും എസ്.എം.എസുകളും ഈ പ്ലാനുകളിൽ സൗജന്യമാണ് എന്നത് ശ്രദ്ധേയം.
Post Your Comments