ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാണ കമ്പനികളിലൊന്നായ മാരുതി സൂസുക്കിയുടെ ഈ ഡീസല്‍ കാര്‍ രാജ്യത്ത് നിരോധിക്കാന്‍ കമ്പനി നീക്കം. മാരുതി സൂസൂക്കിയുടെ ഇഗ്നിസ് കാറിന്റെ ഡീസല്‍ പതിപ്പാണ് കമ്പനി നിരോധിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ വാഹനം വാങ്ങാന്‍ ഒട്ടും ആളില്ലായിരുന്നു. ചെറു ഹാച്ച്ബാക്ക് വാഹനമായിരുന്നിട്ടും എട്ടു ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. എന്നിരുന്നിട്ടും ഇന്ഗ്നിസിന്റെ പെട്രോള്‍ മോഡല്‍ വാങ്ങാനാണ് കൂടുതല്‍ ആളുകളുള്ളത്.
ഡീസല്‍ ഇഗ്നിസ് വാങ്ങാന്‍ ആളു കുറഞ്ഞതോടെ മിക്ക ഡീലര്‍ഷിപ്പുകളും വാഹനത്തിന്റെ ബുക്കിങ് സ്വീകരിക്കുന്നത് അവസാനിപ്പിച്ചിരുന്നു. പ്രതിമാസം 4000 ഇഗ്നിസുകളാണ് നിരത്തിലിറങ്ങുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതില്‍ 90 ശതമാനം പെട്രോളും 10 ശതമാനം ഡീസലുമാണ്. സ്വിഫ്റ്റിന്റെ പുതിയ മോഡല്‍ ഇറങ്ങിയതും ഇന്ഗ്നിസിന്റെ വില്‍പനയെ ബാധിച്ചു. എന്നാല്‍ ഇഗ്നിസ് പെട്രോള്‍ മോഡല്‍ തുടരുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.
Post Your Comments