അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി രാജിവെച്ചെന്ന അവകാശവാദവുമായി പട്ടേല്‍ സമരനേതാവ് ഹാര്‍ദിക് പട്ടേല്‍. പകരം ഒരു പട്ടേല്‍/ക്ഷത്രിയ സമുദായക്കാരന് അടുത്ത ഗുജറാത്ത് മുഖ്യമന്ത്രിയാകുമെന്നും ഹാര്‍ദിക് പറയുകയുണ്ടായി. അതേസമയം ഈ വാർത്ത തെറ്റാണെന്നും , മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതിന്റെ നടപടിക്രമങ്ങള്‍ എന്താണെന്നുപോലും ഹാര്‍ദികിന് അറിയില്ലെന്ന് ആരോപിച്ചു. ഹാര്‍ദിക് പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും മാധ്യമശ്രദ്ധ നേടുക മാത്രമാണ് ഹാര്‍ദിക് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also: ചിത്രം മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തി യുവതിയുടെ കൈയ്യില്‍ നിന്നും പണംതട്ടിയ സംഘം പിടിയില്‍
മുഖ്യമന്ത്രി സ്ഥാനം രുപാനി ഏറ്റെടുത്തതു മുതല്‍ സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണ്. സംസ്ഥാനത്തിന്റെ കാര്യങ്ങള്‍ നോക്കാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല. മുഖ്യമന്ത്രി വിജയ് രുപാനി രാജിവയ്ക്കും. പകരം ഒരു പട്ടേല്‍ സമുദായക്കാരനെയോ ക്ഷത്രിയനെയോ ബിജെപി അടുത്ത മുഖ്യമന്ത്രിയാക്കുമെന്നായിരുന്നു ഹാർദിക്കിന്റെ അവകാശവാദം.
Post Your Comments