തിരുവനന്തപുരം: കോണ്‍ഗ്രസ് ഗ്രൂപ്പില്‍ സജീവമായി ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകര്‍. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി എന്നു പേരുള്ള ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകര്‍ സജീവമായിട്ടുള്ളത്. 6,000 അംഗങ്ങളുണ്ടെന്നു കാണിക്കുന്ന പേജില്‍ ബിജെപിയുടെ സൈബര്‍ സംഘമാണ് ഇപ്പോള്‍ പോസ്റ്റുകളിടുന്നത്.
Also Read : ഫേസ്ബുക്ക് മാട്രിമോണി: ജ്യോതി വിവാഹിതയായി: വിവാഹം അമ്മാവന്മാരുടെ എതിര്‍പ്പ് അവഗണിച്ച് – ചിത്രങ്ങള്‍
കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി എന്നു പേരുള്ള ഫേസ്ബുക്ക് ഗ്രൂപ്പ് പിടിച്ചടക്കിയെന്ന് ബിജെപി സൈബര്‍ ടീം രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിനെതിരായ പോസ്റ്റുകളാണ് ഇപ്പോള്‍ പേജില്‍ നിറയുന്നത്. നെഹ്റു കുടുംബത്തെ മുഴുവന്‍ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റുകളും റവൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് എന്ന വാര്‍ത്തയും ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് അടക്കം ഗ്രൂപ്പിന്റെ അഡ്മിന് ആണെന്നാണ് സൂചനകള്‍.
Also Read : സംസ്ഥാനത്ത് രാജ്യസഭാ സീറ്റ് വിവാദം ആളിക്കത്തുന്നു : ഉമ്മന്‍ചാണ്ടിയ്ക്കെതിരെ പി.ജെ.കുര്യന്
ബിജെപിക്ക് അനുകൂലമായ പോസ്റ്റുകളും ഗ്രൂപ്പിലുണ്ട്. ഇത് കെപിസിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് അല്ലെങ്കിലും ആണെന്നു തോന്നിപ്പിക്കുന്ന തരത്തിലാണു ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് കേരള എന്നാണ് കെപിസിസിയുടെ ഔദ്യോഗിക പേജിന്റെ വിലാസം എങ്കില്‍ കെപിസിസി( കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി) എന്നാണ് വ്യാജ അക്കൗണ്ടിന്റെ വിലാസം. അഡ്മിന് കെ. മുരളീധരന് കണ്ണോത്ത്. അദ്ദേഹത്തിന്റെ പടവും ഉണ്ട്.
രാജ്യസഭാ സീറ്റ് ജോസ്.കെ മാണിയ്ക്ക് വിട്ടുകൊടുത്തതോടെ കോണ്‍ഗ്രസില്‍ വന്‍ കലാപമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. നേതാക്കള്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുന്ന സാഹചര്യവും പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ആരും ഈ വാര്‍ത്ത അറിഞ്ഞിട്ടുകൂടിയില്ല എന്നതാണ് സത്യാവസ്ഥ. അറിഞ്ഞവര്‍ പലരും മിണ്ടാതിരിക്കുന്ന സാഹചര്യവുമാണ് ഇപ്പോള്‍ പാര്‍ട്ടിയ്ക്കുള്ളില്‍.
Post Your Comments