കൊച്ചി : ബംഗളൂരു സ്വദേശിനിയായ ഹിന്ദു യുവതിയെ മതം മാറ്റി വിവാഹം ചെയ്തതിന് ബംഗളൂരു പൊലീസ് തന്നെ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയുമായി മലയാളി യുവാവ്. യുവതിയുടെ വീട്ടുകാര്‍ തന്റെ ഭാര്യയെ കടത്തിക്കൊണ്ടു പോയെന്നും അവരെ തടങ്കലിലാക്കിയിരിക്കുകയാണന്നെും ഇയാൾ പരാതിയിൽ പറയുന്നു. തന്റെ ഭാര്യയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കുറ്റ്യാടി സ്വദേശി ഫാസില്‍ മഹ്മൂദാണ് കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി് സമര്‍പ്പിച്ചിരിക്കുന്നത്.
തന്റെ ഭാര്യ പിങ്കിയെന്ന അയേഷ ഫാത്തിമയെ പിതാവ് ഭുറ റാം ബംഗളൂരുവിലെ വീട്ടില്‍ തടവിലാക്കിയിരിക്കുകയാണെന്ന് ഫാസില്‍ ആരോപിക്കുന്നു. ബംഗളൂരുവിലെ ബാനര്‍ഘട്ട റോഡില്‍ റസ്റ്റോറന്റ് നടത്തിയിരുന്ന കാലത്താണ് യുവതിയുമായി ഇഷ്ടത്തിലാവുന്നതെന്നും. പെണ്‍കുട്ടിയുടെ പിതാവ് റസ്റ്റോറന്റിന്റെ എതിര്‍ വശത്ത് കട നടത്തിയിരുന്നുവെന്നും ഫാസില്‍ പറയുന്നു. രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഇസ്ലാം മതപ്രകാരം വിവാഹിതരായെന്നും പിന്നീട് പിങ്കി മതംമാറിയെന്നും ഫാസില്‍ വ്യക്തമാക്കുന്നു.
ഇതിന്റെ രേഖകളും ഇയാള്‍ കോടതിയില്‍ ഹാജരാക്കി.സംഭവത്തില്‍ ബംഗളൂരു പൊലീസിനും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കും കോടതി നോട്ടീസ് അയച്ചു.വിവാഹ ശേഷം കോഴിക്കോട് താമസിക്കുകയായിരുന്ന തങ്ങളെ കുറ്റ്യാടി പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ പോലും ഹാജരാക്കാതെ ബംഗളൂരു പൊലീസിന് കൈമാറിയതായി പരാതിക്കാരന്‍ പറയുന്നു. ബ്ലാങ്ക് സ്റ്റാംപ് പേപ്പറുകളില്‍ പൊലീസ് തങ്ങളെ കൊണ്ട് നിര്‍ബന്ധിച്ച് ഒപ്പിടുവിച്ചതായും ഫാസില്‍ പറയുന്നു.
ഇതിനിടെ പെണ്‍കുട്ടിമായുള്ള കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തിയത് പുറത്തുവിടുമെന്ന് കാണിച്ചുള്ള ഫാസിലിന്റെ ഫേസ്ബുക്ക് സ്‌ക്രീന്‍ ഷോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. പ്രചരിപ്പിച്ചാല്‍ കൊന്ന് കളയുമെന്ന് പെണ്‍കുട്ടിയുടെ സഹാദരനെന്ന് പറയുന്ന ആള്‍ മറുപടി നല്‍കുന്നതും സ്‌ക്രീന്‍ ഷോര്‍ട്ടിലുണ്ട്.
Post Your Comments