തൃശ്ശൂര്‍: പട്രോള്‍ നടത്തുന്ന പോലീസുകാര്‍ക്ക് ആവശ്യമെങ്കില്‍ തോക്ക് കൈവശം വെക്കാമെന്ന് ഡി.ജി.പി.യുടെ സര്‍ക്കുലര്‍. ജില്ലാതലത്തിലെങ്കിലും പട്രോള്‍ ഡ്യൂട്ടിക്ക് പൊതുസ്വഭാവം വേണം. പട്രോള്‍ നടത്തുന്ന ജീപ്പില്‍ അടിയന്തരശുശ്രൂഷ നല്‍കാനുള്ള വസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവ വേണം. ഇതുള്‍പ്പെടെ 12 പേജുള്ള നിര്‍ദേശങ്ങളാണ് പോലീസ് മേധാവി പുറത്തിറക്കിയിരിക്കുന്നത്.
ഡിവൈ.എസ്.പി. ഓഫീസ്, ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ് എന്നിവിടങ്ങളിലെ പോലീസുകാരെയും രാത്രിയിലെ പട്രോളിങ്ങിന് നിയോഗിക്കണം. ഒരു സംഘത്തില്‍ നാല് പോലീസുകാര്‍ ഉണ്ടാകണം. നാലുമുതല്‍ ആറുവരെ ഓരോ സ്റ്റേഷന്റെയും അതിര്‍ത്തിപ്രദേശങ്ങളില്‍ പരിശോധന നടത്തണം. രാത്രി 10 മുതല്‍ ഒന്നുവരെ ബസ്സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങി ആളുകള്‍ ഉണ്ടാകാവുന്ന സ്ഥലങ്ങളിലും തുടര്‍ന്ന് നാലുവരെ ആരാധനാലയങ്ങള്‍ സാമ്പത്തികസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തണം.
രാവിലെ 10.30 മുതല്‍ മൂന്നുവരെ പിങ്ക് പോലീസ് പാര്‍ക്കുകളിലും ഉള്‍റോഡുകളിലും മാളുകളിലും പരിശോധന നടത്തണം. ആറുമുതല്‍ എട്ടുവരെ വ്യവസായസ്ഥാപനങ്ങളിലും പരിശോധന നടത്തണം. എന്നിവയാണ് സര്‍ക്കുലറിലെ പ്രധാന നിര്‍ദേശങ്ങള്‍. പരമാവധി സ്ഥലങ്ങളില്‍ പോലീസ് സാന്നിധ്യം ഉറപ്പിക്കുന്നതിനായി പട്രോള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പ്രൊഫഷണലാകണമെന്നും ഡി.ജി.പി. നിര്‍ദേശിക്കുന്നു. പട്രോള്‍, ട്രാഫിക് ജോലികള്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശവും പുറത്തിറക്കി.
Post Your Comments