തിരുവനന്തപുരം : പാര്‍ട്ടി വേദികളില്‍ പറയേണ്ടത് പുറത്ത് പറഞ്ഞാല്‍ സംഭവിക്കുന്നതിനെ കുറിച്ച് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. പാര്‍ട്ടി വേദിയില്‍ പറഞ്ഞ് തീര്‍ക്കേണ്ടത് പുറത്ത് പറയുന്നത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്നും വി.എം.സുധീരന്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്നും പത്മജ വ്യക്തമാക്കി.
Also Read: ‘ചൊറിച്ചില്‍’ വിഷയമാക്കി കോണ്‍ഗ്രസില്‍ പുതിയ കലാപത്തിനു വഴിയൊരുക്കി പത്മജ
സമൂഹമാധ്യമങ്ങളിലെ നേതാക്കളുടെ ഇടപെടലില്‍ നിയന്ത്രണം വേണമെന്നും മുതിര്‍ന്ന നേതാക്കള്‍ ആത്മസംയമനം പാലിക്കണമെന്നും പത്മജ പറഞ്ഞു. അതേസമയം വിലക്ക് ലംഘിച്ച് പരസ്യ പ്രസ്താവന നടത്തിയെന്ന സുധീരനെതിരായ ആരോപണത്തില്‍ അദ്ദേഹത്തെ നിയന്ത്രിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എ ഗ്രൂപ്പ് ഹൈക്കമാന്‍ഡിനെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
Post Your Comments