ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് വോട്ട് കുറഞ്ഞതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ തന്റെ ബൂത്തില്‍ കോണ്‍ഗ്രസ് ഒരിക്കലും പിന്നില്‍ പോയിട്ടില്ലെന്ന കെ മുരളീധരന്റെ പ്രസ്താവന വിമര്‍ശനത്തിനു ഇടയാക്കിയിരുന്നു. മുരളീധരന്റെ ഈ പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍ രംഗത്തെത്തുകയും ചൊറിച്ചില്‍ വിവാദം ആരംഭിക്കുകയും ചെയ്തു. ‘നമ്മുടെ ഒരു നേതാവ് സംസാരിക്കുമ്പോള്‍ ആര്‍ക്കിട്ടെങ്കിലും ചൊറിയണം എന്ന് നിര്‍ബന്ധമുള്ളയാളാണെന്ന് വാഴക്കന്‍ പരിഹസിച്ചു. സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ള ആളെ നമ്മള്‍ നന്നാക്കണമെന്ന് വിചാരിച്ചാല്‍ നടക്കുമോയെന്ന് ജോസഫ് വാഴയ്ക്കന്‍ പ്രതികരിച്ചിരുന്നു. നത്തോലി ഒരു ചെറിയ മീനല്ല’ ‘ചൊറിച്ചില്‍ ഒരു ചെറിയ രോഗമല്ല’ എന്ത് ചെയ്യാം ! എന്ന് തുടങ്ങുന്ന ഫേസ് ബുക്ക് പോസ്റ്റില്‍ സമൂഹ മാധ്യമങ്ങളില്‍ കൂലിയെഴുത്തുകാരെ വച്ച് പാര്‍ട്ടിയെയും നേതാക്കളെയും ചെളി വാരിയെറിയുന്ന പണി നിര്‍ത്തണമെന്നും വാഴക്കന്‍ പറഞ്ഞു.
കെ മുരളീധരന്‍ അല്‍പ്പനും അഭിപ്രായസ്ഥിരതയില്ലാത്തവനുമാണെന്ന് കെപിസിസി സെക്രട്ടറിമാരും അഭിപ്രായപ്പെട്ടു. കൂടാതെ പ്രതിസന്ധിഘട്ടത്തില്‍ പാര്‍ട്ടിയെ എന്നും തിരിഞ്ഞുകൊത്തുന്നയാളാണെന്ന് മുരളീധരന്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണെന്നും ഇവരില്‍ പലരും പ്രതികരിച്ചതോടെ ചാനലുകാരും ഈ വിഷയം ഏറ്റെടുത്തു. എന്നാല്‍ ഈ ചൊറിച്ചില്‍ വിവാദത്തില്‍ പ്രതിഷേധിച്ച് മുരളീധരന്റെ സഹോദരി പത്മജ വേണുഗോപാല്‍ രംഗത്ത്. മുരളീധരനെ വിമര്‍ശിക്കുന്നതിനുള്ള മറുപടിയല്ലെന്നും എന്നാല്‍ അതിനിടയിലേക്ക് തങ്ങളുടെ അച്ഛനെ വലിച്ചിഴയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പത്മജ വേണുഗോപാല്‍ പറയുന്നു.
“മരിച്ചു പോയ ഞങ്ങളുടെ അച്ഛനെ ഇതില്‍ വലിച്ചു ഇഴക്കേണ്ട കാര്യം ഇല്ല. ഒരു വീടാകുമ്പോള്‍ ചില ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകും. ഞങ്ങളുടെ വീടായതു കൊണ്ട് അതിനു കൂടുതല്‍ ശ്രദ്ധ കിട്ടി എന്ന് മാത്രം. ഒരു കാര്യം ഞാന്‍ പറയാം. ഈ പറയുന്ന ആളുകളുടെ ചരിത്രം പലതും ഞങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ അത് അവര്‍ക്കു ബുദ്ധിമുട്ടാകും. ദയവു ചെയ്തു അത് പറയിപ്പിക്കരുത്. എന്തായാലും ഈ ആളുകള്‍ വേദനിപ്പിച്ചതിന്റെ പകുതി മുരളിയേട്ടന്‍ അച്ഛനെ വേദനിപ്പിച്ചിട്ടില്ല. ഞങ്ങളുടെ അച്ഛനെ കുറെ വേദനിപ്പിച്ചതല്ലേ? ഇനി മകനെ വെറുതെ വിട്ടു കൂടെ?” പത്മജ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണ രൂപം
രണ്ടു ദിവസമായി ചാനൽ ചർച്ചകളിൽ മുരളിയേട്ടനെ പറ്റി പലരും വിമർശിച്ചു കണ്ടു .അതിനുള്ള മറുപടി അല്ല ഇത് .പക്ഷെ മരിച്ചു പോയ ഞങ്ങളുടെ അച്ഛനെ ഇതിൽ വലിച്ചു ഇഴക്കേണ്ട കാര്യം ഇല്ല.ഒരു വീടാകുമ്പോൾ ചില ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകും.ഞങ്ങളുടെ വീടായതു കൊണ്ട് അതിനു കൂടുതൽ ശ്രദ്ധ കിട്ടി എന്ന് മാത്രം.ഒരു കാര്യം ഞാൻ പറയാം.ഈ പറയുന്ന ആളുകളുടെ ചരിത്രം പലതും ഞങ്ങൾ പറയാൻ തുടങ്ങിയാൽ അത് അവർക്കു ബുദ്ധിമുട്ടാകും.ദയവു ചെയ്തു അത് പറയിപ്പിക്കരുത്.എന്തായാലും ഈ ആളുകൾ വേദനിപ്പിച്ചതിന്ടെ പകുതി മുരളിയേട്ടൻ അച്ഛനെ വേദനിപ്പിച്ചിട്ടില്ല.ഞങ്ങളുടെ അച്ഛനെ കുറെ വേദനിപ്പിച്ചതല്ലേ? ഇനി മകനെ വെറുതെ വിട്ടു കൂടെ?
read also: ആര്‍ക്കിട്ടെങ്കിലും ചൊറിയുന്ന കെ.മുരളീധരനെ കുറിച്ച് ജോസഫ് വാഴയ്ക്കന്‍
Post Your Comments