റോഡ്, വികസനത്തിന്റെ ആദ്യ പടിയാണ്. പുതിയതായി റോഡ് നിര്‍മ്മിക്കുന്നതിനിടയില്‍ വഴിയരികില്‍ കിടന്ന നായയെ പോലും വെറുതെ വിടാത്ത തൊഴിലാളികളുടെ ക്രൂരതയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ചൂടുള്ള ടാര്‍ ജീവനുള്ള നായയുടെ അര ഭാഗം വരെ ചേര്‍ത്ത് ടാര്‍ ഇട്ടു. പുണ്യ ഭൂമിയില്‍ നടന്ന ക്രൂരകൃത്യത്തിന്റെ കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
ചൊവ്വാഴ്ച രാത്രി ആഗ്രയിലെ ഫത്തേഹബാദിലാണ് സംഭവം. രാത്രി ചെയ്ത ജോലിയായതിനാല്‍ നായ കിടക്കുന്നത് കണ്ടില്ലെന്ന വാദമാണ് കോണ്ട്രാക്ടറുടെയും തൊഴിലാളികളുടെയും ഭാഗത്ത് നിന്നും ഉണ്ടായത്. എന്നാല്‍ ടാര്‍ ദേഹത്ത് വീഴുമ്പോള്‍ വേദനകൊണ്ട് പുളയുകയായിരുന്നു നായയെന്നും പക്ഷെ നിര്‍മ്മാണ തൊഴിലാളികള്‍ അത് വെക്കാതെ ടാറിടുന്നത് തുടര്‍ന്നുവെന്നുമാണ് നാട്ടുകാരുടെ ആരോപണം. ചൂടുള്ള ടാര്‍ അതിന്റെ അര ഭാഗം വരെ ചേര്‍ത്താണ് റോഡ് നിരപ്പാക്കിയത്.എന്നാല്‍ ദേഹത്തേക്ക് കോരിയിട്ട് ടാര്‍ ചെയ്യുമ്ബോള്‍ ആ മിണ്ടാപ്രാണിക്ക് ജീവനുണ്ടായിരുന്നെന്നാണ് പരിസരവാസികള്‍ ആരോപിക്കുന്നത്.
നിര്‍മ്മാണ കമ്പനിക്കെതിരേ പരാതിയുമായി ആക്ടിവിസ്റ്റായ ഗോവിന്ദ പരഷര്‍ രംഗത്തെത്തി. ‘എനിക്ക് വളരെയധികം വിഷമം തോന്നി. അതിനാല്‍ ഞങ്ങള്‍ നായയുടെ ജഡം റോഡു പൊളിച്ചെടുത്ത് സംസ്കരിച്ചു’. ഇനിയിത്തരമൊരു ക്രൂരത ചെയ്യാതിരിക്കാനാണ് അവര്‍ക്കെതിരേ പരാതി നല്‍കുന്നതെന്ന് പരഷര്‍ പറഞ്ഞു
Post Your Comments