ആലപ്പുഴ•കേന്ദ്ര ഫണ്ടില്‍ നിന്നും റോഡ് വികസനത്തിന് അനുവദിച്ച കോടികള്‍ സ്വന്തം ശ്രമഫലം കൊണ്ട് നേടിയെടുത്തതെന്ന് വരുത്തി തീര്‍ത്ത് അപഹാസ്യരായി സി.പി.എം. പുതിയിടം-ഗോവിന്ദമുട്ടം-ആലുംപീടിക റോഡിന് സി.ആര്‍ ഫണ്ടില്‍ നിന്നും 11 കോടി 45 ലക്ഷം രൂപ ‘അനുവദിപ്പിച്ച’ എല്‍.ഡി.എഫ് സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനും പ്രതിഭാ ഹരി എം.എല്‍.എയ്ക്കും അഭിവാദ്യങ്ങള്‍ നേര്‍ന്ന് ഫ്ലെക്സ് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. സി.പി.എം ദേവികുളങ്ങര ലോക്കല്‍കമ്മിറ്റി സ്ഥാപിച്ച ഫ്ലെക്സിലാണ് ഇതിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിയും കൂട്ടരും സ്വന്തമാക്കിയിരിക്കുന്നത്.
എന്നാല്‍ സത്യാവസ്ഥ ഇതല്ല. ആലപ്പുഴ എം.പി കെ.സി വേണുഗോപാലിന്റെ ശ്രമഫലമായാണ് ഫണ്ട് അനുവദിച്ചത്. ഫണ്ട് അനുവദിച്ച കാര്യം വ്യക്തമാക്കി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ & ഷിപ്പിംഗ് മന്ത്രി നിതിന്‍ ഗഡ്കരി കെ.സി വേണുഗോപാലിന് നല്‍കിയ മറുപടി കത്ത് പുറത്ത് വന്നിട്ടുണ്ട്. 11.04.2017 ല്‍ കെ.സി വേണുഗോപാല്‍ കത്തില്‍ അഭ്യര്‍ഥിച്ചത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ മൂന്ന് റോഡുകള്‍ക്കായി കേന്ദ്ര റോഡ് ഫണ്ട് (സി.ആര്‍.എഫ്) ല്‍ മൊത്തത്തില്‍ 24.99 കോടി രൂപ 07.09.2017 ാം തീയതി അനുവദിച്ചതായി 21.09.2017 ന് ഗഡ്കരി നല്‍കിയ മറുപടിയില്‍ പറയുന്നു.
കൊല്ലം ജില്ലയിലെ ആലുംകടവ്-ആലുംപീടിക റോഡിന് (4 കി.മി)-2.95 കോടി രൂപയും, ആലപ്പുഴ ജില്ലയിലെ പുതിയിടം-ഗോവിന്ദമുട്ടം-ആലുംപീടിക റോഡിന് (12 കി.മി)-11.44 കോടി രൂപയും, പി.എസ് കവല-ശാന്തികവല-പള്ളിച്ചന്ത-തവന്‍ക്കടവ് റോഡിന് (8.40 കി.മി) 10.60 കോടി രൂപയുമാണ് അനുവദിച്ചത്. ഇതാണ് സി.പി.എം സ്വന്തം നേട്ടമാക്കി പ്രചരിപ്പിക്കുന്നത്.
Post Your Comments