KeralaLatest News

സിപിഎമ്മിനെതിരെ കത്തെഴുതി വെച്ച് മുൻ പഞ്ചായത്ത് പ്രസിഡന്റ് കായലില്‍ ചാടി ആത്മഹത്യചെയ്തു

വൈപ്പിന്‍: സിപിഎമ്മിനെതിരെ ആത്മഹത്യ കത്തെഴുതി സിപിഎം നേതാവ് കായലില്‍ ചാടി മരിച്ചു. പഞ്ചായത്ത് മുന്‍പ്രസിഡന്റ് കൂടിയായ വികെ കൃഷ്ണന്‍(74) ആണ് അഴിമുഖത്ത് ബോട്ടില്‍നിന്ന് കായലിലേക്ക് ചാടിയത്. വികെ കൃഷ്ണനുവേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.മാര്‍ച്ച്‌ മാസം കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തുടര്‍ന്നാണ് കൃഷ്ണന് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്.

എന്നാല്‍ സ്ഥാനനഷ്ടമല്ല കായലില്‍ ചാടാന്‍ കാരണമെന്ന് കൃഷ്ണന്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്റെ മരണത്തിന് ഉത്തരവാദി സിപിഎം എളംകുന്നപ്പുഴ ലോക്കല്‍കമ്മറ്റിആണെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. തന്നെ പുകച്ചു പുറത്തുചാടിക്കാന്‍ ശ്രമിക്കുന്ന ഒരു പാര്‍ട്ടിയാണ് എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മറ്റിയെന്ന് കത്തില്‍ ആരോപിച്ചിരിക്കുന്നത്. ഇതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്.

ചൊവ്വാഴ്ച രാത്രി ഏഴരയോടെ ഫോര്‍ട്ടുകൊച്ചി വൈപ്പിന്‍ യാത്ര ബോട്ടില്‍ നിന്നും യാത്രക്കാര്‍ നോക്കിനില്‍ക്കെ കായലിലേക്ക് ചാടിയാണ് കൃഷ്ണന്‍ കായലിൽ ചാടിയത്. സഹയാത്രികന്റെ കൈവശം കത്തേല്‍പിച്ച ശേഷമാണ് കൃഷ്ണന്‍ കായലില്‍ ചാടിയത്.ഇയാൾക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button