
ഹൈദരാബാദ്: ആന്റി കറപ്ഷന്‍ ബ്യൂറോ ഉദ്യോഗസ്ഥന് ചമഞ്ഞ് തട്ടിപ്പു നടത്തിയ ആളെ അറസ്റ്റ് ചെയ്തു. ഹൈദരാബാദ് പൊലീസാണ് സ്ഥലത്തെ ഒരു സ്വകാര്യ സ്കൂളില്‍ നിന്നും 1.5 കോടി രൂപ തട്ടാന്‍ ശ്രമിച്ച കേസില്‍ ഹനുമന്ത റാവു എന്നയാളെ അറസ്റ്റ് ചെയ്തത്.
സ്കൂള്‍ അധികൃതര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ചന്ദാ നഗര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന സ്കൂളിലാണ് സംഭവം ഉണ്ടായത്. പ്രതി ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്ന് പൊലീസ് അറിയിച്ചു.
Post Your Comments