മുംബൈ: എല്‍.കെ. അദ്വാനിയെ പോലും മാനിക്കാത്ത ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നു രാഹുൽ ഗാന്ധിയുടെ കുറ്റപ്പെടുത്തൽ. എന്നാല്‍ എതിരാളികളെ പോലും ബഹുമാനിക്കുന്നതാണ് കോണ്‍ഗ്രസ് സംസ്കാരമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയി, അദ്വാനി എന്നിവരെ രാഷ്ട്രീയമായി എതിര്‍ത്തിട്ടുണ്ടെങ്കിലും പാര്‍ട്ടി അവരെ ബഹുമാനിച്ചിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.നരേന്ദ്ര മോദിയേക്കാളും അദ്വാനിയെ ബഹുമാനിക്കുന്നത് കോണ്‍ഗ്രസ് ആണ്. മോദിയുടെ ഗുരുവാണ് അദ്ദേഹം.
വൃക്കയില്‍ അണുബാധയെ തുടര്‍ന്ന് വാജ്പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആദ്യമെത്തിയതും കോണ്‍ഗ്രസ് നേതാക്കളാണെന്നും രാഹുല്‍ പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി അഡല്‍ ബിഹാരി വാജ്പേയിയെ സന്ദര്‍ശിച്ചത് രാജ്യത്തിന് അദ്ദേഹം നല്കിയ സേവനങ്ങള്‍ കണക്കിലെടുത്താണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.ഇതിനെതിരെ ബിജെപി പരിഹസിച്ചു രംഗത്തെത്തി. പാർട്ടിയിലെ മുതിർന്ന നേതാക്കളെ ചവിട്ടി താഴ്ത്തി രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ സ്ഥാനത്ത് എത്തിയതിനെ ബിജെപി വിമർശിച്ചു.
ഇഫ്താർ വിരുന്നിൽ പ്രണബ് മുഖർജിയെ ക്ഷണിക്കാതിരുന്നതിനെയും ബിജെപി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. മുതിർന്ന നേതാക്കളെ ബഹുമാനിക്കാത്ത രാഹുൽ ബിജെപിയെ സംസ്കാരം പഠിപ്പിക്കേണ്ടെന്ന് ബിജെപി യുടെ അനിൽ ബലോനി പറഞ്ഞു. പ്രണബ് മുഖർജിയെയും പി വി നരസിംഹ റാവുവിനെയും ബഹുമാനിച്ചത് രാജ്യം കണ്ടതാണെന്നും അനിൽ ചൂണ്ടിക്കാട്ടി.
Post Your Comments