മുംബൈ: ജയിലിൽ തനിക്ക് ചിക്കൻ ലഭിക്കുന്നില്ലെന്ന പരാതിയുമായി ഗുണ്ടാതലവന്‍ അബു സലീം. വെജിറ്റേറിയനാകാന്‍ ജയില്‍ അധികൃതര്‍ തന്നെ നിര്‍ബന്ധിക്കുകയാണെന്നും തന്നെ കാണാനെത്തിയ പോര്‍ച്ചുഗീസ് എംബസി ഉദ്യോഗസ്ഥരോട് അബു സലിം പറയുകയുണ്ടായി. അതേസമയം തനിക്ക് വധഭീഷണിയുണ്ടെന്നും ഇയാൾ മുൻപ് വ്യക്തമാക്കിയിരുന്നു.
ചൊവ്വാഴ്ചയാണ് ഉദ്യോഗസ്ഥര്‍ അബുസലീമിനെ കാണാനെത്തിയത്. അബുസലീമിനെ എംബസി ഉദ്യോഗസ്ഥര്‍ കാണാനെത്തുമ്പോള്‍ പ്രിസണ്‍ ഐജിയും ഡോക്ടര്‍മാരും തലോജ ജയില്‍ എസ് പിയും സി ബി ഐ ഉദ്യോഗസ്ഥനും സലീമിന്റെ അഭിഭാഷക സബ ഖുറേഷിയും ജയിലില്‍ എത്തിയിരുന്നു.
Post Your Comments