തിരുവനന്തപുരം: ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനത്തിനുള്ള ഇടനിലക്കാരെയെല്ലാം ഒഴിവാക്കി കെ.എസ്.ആര്.ടി.സിയുടെ പുതിയ തീരുമാനം. കൂടാതെ കുറഞ്ഞ നിരക്കില്‍ ബംഗളൂരുവിലെ റേഡിയന്റ് കമ്പനിയുമായി കരാറും ഒപ്പിട്ടു. ഇതോടെ ടിക്കറ്റൊന്നിന് 3.25 രൂപയായി ചെലവ് കുറഞ്ഞിരിക്കുകയാണ്. മുൻപ് കെല്‍ട്രോണും, ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിയും ഇടനിലക്കാരായിരുന്നപ്പോൾ ടിക്കറ്റൊന്നിന് 15.50 രൂപയാണ് നൽകിയിരുന്നത്.
Read Also: മൂന്നുവര്‍ഷത്തേക്ക് അഞ്ചു വന്‍പദ്ധതികളുമായി ഊര്‍ജവകുപ്പ്
കെല്‍ട്രോണ്‍ തങ്ങളുടെ കരാർ ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്കും അവര്‍ അത് ബംഗളൂരൂ ആസ്ഥാനമായ റേഡിയന്റ് എന്ന കമ്ബനിക്കും നല്കി. നേരിട്ട് കരാര്‍ നല്‍കാമായിരുന്നെങ്കിലും ഇടനിലക്കാരെ ആശ്രയിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ആരോപണവും ഉയർന്നു. തുടര്‍ന്ന് എം.ഡി ടോമിന് തച്ചങ്കരി കെല്‍ട്രോണുമായുള്ള കരാര്‍ റദ്ദാക്കിയിരുന്നു. കൂടാതെ കെ.എസ്.ആര്.ടി.സിയില്‍ നിന്നും കെല്‍ട്രോണ്‍ അധികമായി ഈടാക്കിയ 4.08 കോടി രൂപ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ടോമിന് തച്ചങ്കരി കത്ത് നല്‍കിയിട്ടുണ്ട്.
രാജ്യത്തെ ഒട്ടുമിക്ക പൊതുമേഖലാ – സ്വകാര്യ റോഡ് ട്രാന്‍സ്പോര്‍ട്ട് സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈന്‍ സൗകര്യം ഒരുക്കുന്ന റേഡിയൻറ് കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടുന്നതിന് അംഗീകൃത നിരക്ക് കേന്ദ്ര ഏജന്‍സി നിശ്ചയിച്ചിട്ടുമുണ്ട്. ടിക്കറ്റൊന്നിന് 3.25 രൂപയ്ക്കാണ് കമ്പനി റിസർവേഷൻ ഒരുക്കുന്നത്.
Post Your Comments