Latest NewsNewsMenWomenLife StyleHealth & Fitness

പിഞ്ചോമനകളുടെ നിറം വര്‍ധിപ്പിക്കണോ ? അമ്മമാരോട് നിര്‍ദ്ദേശങ്ങളുമായി വിദഗ്ധര്‍

അമ്മയായ ശേഷം ഏതൊരു സ്ത്രീയും പ്രാധാന്യം നല്‍കുന്നത് കുഞ്ഞിന്റെ പരിചരണത്തിനാണ്. അതിന് ശേഷമേ അവര്‍ക്ക് മറ്റെന്തുമുള്ളൂ. അതു പോലെ തന്നെ പ്രധാനപ്പെട്ടൊരു കാര്യമാണ് കുഞ്ഞുങ്ങളുടെ സൗന്ദര്യ സംരക്ഷണം. തന്റെ കുഞ്ഞിന് നല്ല വെളുപ്പ് നിറം വേണമെന്നാണ് ഏതൊരു അമ്മയുടെയും ആഗ്രഹം. അതിനായി അവര്‍ കുഞ്ഞുങ്ങളുടെ സൗന്ദര്യ സംരക്ഷണത്തിനുള്ള ഉല്‍പന്നങ്ങളും വാങ്ങാറുണ്ട്. എന്നാല്‍ പ്രകൃതിദത്തമായ വസ്തുക്കളാണ് ഇതിന് ഏറ്റവും നല്ലതെന്ന് വിദഗ്ധര്‍ പറയുന്നു. പഴമയുടെ മാധുര്യം എന്തെന്ന് നമ്മെ പഠിപ്പിച്ച മുത്തശ്ശിമാര്‍ വരെ പറഞ്ഞിരിക്കുന്നത് ഇവയോക്കെ തന്നെ. കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്ന ആഹാരത്തില്‍ വരെ അമ്മമാര്‍ ഇക്കാര്യങ്ങള്‍ ഓര്‍ക്കുകയും ശ്രദ്ധയോടെ പാലിക്കുകയും വേണം. ജനിക്കുമ്പോള്‍ തന്നെ കുഞ്ഞിന് നിറം കുറവെന്ന് തോന്നിയാലും വിഷമിക്കേണ്ടതില്ല ഇവ വര്‍ധിപ്പിക്കാന്‍ പ്രകൃതി ദത്തമായ വഴികളുണ്ട്.

കുഞ്ഞുങ്ങളുടെ സൗന്ദര്യം കൂട്ടാന്‍ പല മാര്‍ഗങ്ങളുമുണ്ട്. ഇവ ആരോഗ്യവും സൗന്ദര്യവും വര്‍ധിപ്പിക്കാന്‍ ഏറെ സഹായിക്കും. പാലും ബദാം ഓയിലും ഇത്തരത്തില്‍ ഒന്നാണ്. രണ്ടോ മൂന്നോ സ്പൂണ്‍ പാലും ഒരു സ്പൂണ്‍ ബദാം ഓയിലും ചേര്‍ത്ത് കുഞ്ഞിന്റെ ശരീരത്ത് പുരട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്. അതു പോലെ തന്നെയാണ് കുങ്കുമാദി തൈലം. 10 മില്ലി കുങ്കുമാദി തൈലവും 200 മില്ലി എള്ളെണ്ണയും സമം ചേര്‍ത്ത് മേല്‍ പറഞ്ഞത് പോലെ കുഞ്ഞുങ്ങളുടെ ദേഹത്ത് മസാജ് ചെയ്യുന്നത് നല്ലതാണ്. അതു പോലെ തന്നെ ആയുര്‍വേദ പ്രകാരം ഏറെ ഗുണമുളളതാണ് ഏലാദി തൈലവും നാല്‍പാമരാദി തൈലവും.

വീട്ടില്‍ തന്നെ കാച്ചുന്ന വെളിച്ചെണ്ണ അല്‍പമെടുത്ത് അല്‍പം കസ്തൂരി മഞ്ഞള്‍ ചേര്‍ത്ത് പുരട്ടി മസാജ് ചെയ്ത ശേഷം കുഞ്ഞുങ്ങളെ കുളിപ്പിക്കണം. ഇതും നിറം വര്‍ധിപ്പിക്കാന്‍ ഏറെ സഹായകരമാണ്. ഒലീവ് ഓയിലും കുഞ്ഞുങ്ങള്‍ക്ക് പുരട്ടാന്‍ ഏറെ നല്ലതാണ്. ഇത്തരത്തില്‍ മസാജ് ചെയ്യുന്നത് കുഞ്ഞുങ്ങളുടെ ചര്‍മ്മം വരളാതെ സഹായിക്കും. കുഞ്ഞ് ജനിച്ച് നാലു മാസങ്ങള്‍ കഴിഞ്ഞ് ചെറിയ അളവില്‍ ആപ്പിള്‍ ജ്യുസ്, ഓറഞ്ച് ജ്യുസ് എന്നിവ നല്‍കാം. എന്നാല്‍ ഇത് പീഡിയാട്രീഷന്റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച ശേഷം മാത്രമേ പാടുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button