KeralaLatest News

പള്ളിയില്‍ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ വേണമെന്ന ആവശ്യവുമായി മാതാപിതാക്കൾ

കൊച്ചി: ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഇടപ്പള്ളി പള്ളിയിൽ ഉപേക്ഷിച്ച അച്ഛനും അമ്മയും കുഞ്ഞിനെ തിരികെ വേണമെന്ന ആവശ്യവുമായി എറണാകുളം ശിശുക്ഷേമ സമിതിയെ സമീപിച്ചു.വടക്കാഞ്ചേരി സ്വദേശികളായ മാതാപിതാക്കൾ ബന്ധുക്കൾക്കൊപ്പമാണ് ശിശുക്ഷേമ സമിതിയെ സമീപിച്ചത്. ചെയ്ത പോയ തെറ്റിൽ പൂർണ്ണ പശ്ചാത്താപമെന്ന് അച്ഛനും അമ്മയും പ്രതികരിച്ചു.

സംഭവത്തെ കുറിച്ച് ഓർക്കാൻ പോലും ഇഷ്ടപ്പെടുന്നില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. മാതാപിതാക്കളുടെ നിലവിലെ സാഹചര്യം പരിശോധിച്ച ശേഷം കുട്ടിയെ വിട്ട് നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി അറിയിച്ചു. നാലാമത്ത് കുഞ്ഞുണ്ടായതിലെ മാനഹാനിയും,സാമ്പത്തിക ബുദ്ധിമുട്ടും കാരണമാണ് പ്രസവിച്ച ദിവസം തന്നെ കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് മാതാപിതാക്കൾ പറഞ്ഞിരുന്നത്.

കുഞ്ഞിനെ അപകടാവസ്ഥയിൽ ഉപേക്ഷിച്ചെന്ന കേസിൽ റിമാന്‍റിലായിരുന്ന ഇവർ ജാമ്യത്തിലാണ്. പത്ത് ദിവസം പ്രായമായ കുഞ്ഞ് എറണാകുളം ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ ആരോഗ്യവതിയാണ്.

shortlink

Related Articles

Post Your Comments


Back to top button