തിരുവനന്തപുരം : 5 ദിവസം പ്രായമായ ചോരകുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം ചൊവ്വരയില്‍ കുരിശടിയില്‍ സമീപം വെയിലത്ത് തുണിയില്‍ പൊതിഞ്ഞ പെണ്‍കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ട നാട്ടുകാരനായ യുവാവ് പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ലോക്ക് ഡൗണ്‍ മൂലം തെരുവ് നായ്ക്കള്‍ അലഞ്ഞു നടക്കുന്ന പ്രദേശത്താണ് കുഞ്ഞ് സുരക്ഷിതയായികിടന്നത്.
വെയിലത്ത് കുരിശടിയില്‍ ഉപേക്ഷിച്ച് പോയതിനാല്‍ ശരീരം ചുവന്ന് നേരിയ തോതില്‍ നിര്‍ജലീകരണവും വന്നതൊഴിച്ചാല്‍ കുഞ്ഞ് ആരോഗ്യവതിയാണ്. ലോക്ക് ഡൗണ്‍ മൂലം തെരുവ് നായ്ക്കള്‍ അലഞ്ഞു നടക്കുന്ന പ്രദേശത്താണ് കുഞ്ഞ് സുരക്ഷിതയായികിടന്നത്. കുഞ്ഞിനെ വിഴിഞ്ഞം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി. പൊക്കിള്‍ക്കൊടിയില്‍ ക്ലിപ് ഉള്ളതിനാല്‍ ആശുപത്രിയില്‍ വെച്ച് നടന്ന പ്രസവം ആകാമെന്നാണ് നിഗമനം. കുഞ്ഞിനെ തൈക്കാട് ആശുപത്രിയിലേക്ക് മാറ്റി. വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments