കൊച്ചി: ഇടപ്പള്ളിയില്‍ രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യൽ തുടരുന്നു. വടക്കാഞ്ചേരി സ്വദേശി ബിറ്റോയയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതിന്റെ പേരിൽ കസ്റ്റഡിയിലെടുത്തത്. ബിറ്റോയും ഭാര്യ പ്രവിതയും ചേര്‍ന്നാണ് ഈ തീരുമാനം എടുത്തത്. പ്രസവിച്ച ദിവസം തന്നെയാണ് ഇവര്‍ ഈ കുട്ടിയെ ഉപേക്ഷിച്ചത്. എന്നാൽ ഇവർ കുഞ്ഞിനെ ഉപേക്ഷിച്ചതിന്റെ കാരണം അവിശ്വസനീയമാണ്. തൃശൂര്‍ മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളേജില്‍ വെള്ളിയാഴ്ച പുലര്‍ച്ച മൂന്നരയോടെയാണ് മൂന്ന് ആണ്‍മക്കളുടെ അമ്മയായ പ്രവിത പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്.
ഉച്ചയോടെ തന്നെ വാര്‍ഡിലെത്തിയ പ്രവിതയും ഭര്‍ത്താവ് ബിറ്റോയും ചേര്‍ന്നാണ് കുട്ടിയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ഇതിനായി ഇവർ ട്രെയിനിലാണ് കൊച്ചിയിലെത്തിയത്. നാലാമത്തെ ഗര്‍ഭം പ്രവിത ധരിച്ചതോടെ തന്നെ കൂട്ടുകാര്‍ തന്നെ കളിയാക്കിയെന്നും അതില്‍ വേദനകൊണ്ടാണ് കുട്ടിയെ ഉപേക്ഷിച്ചതെന്നുമാണ് ബിറ്റോ നല്‍കിയ മൊഴി. കുട്ടിക്ക് നല്ല ജീവിതം കിട്ടാനാണ് ആളുകള്‍ ഏറെയെത്തുന്ന പള്ളിയില്‍ ഉപേക്ഷിച്ചതെന്ന് പ്രവിതയും സമ്മതിച്ചു. ഐപിസി 317, ജുവനൈല്‍ ജസ്റ്റീസ് ആക്‌ട് 75 വകുപ്പുകള്‍ പ്രകാരമാണ് ബിറ്റോയ്ക്ക് എതിരെ കേസെടുത്തത്.
ഇതേ വകുപ്പുകള്‍ തന്നെ ഭാര്യയ്‌ക്കെതിരേയും ചുമത്തും. കളിയാക്കലാണ് ഉപേക്ഷിക്കലിന് കാരണമെന്ന വാദം പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. അതുകൊണ്ട് തന്നെ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തും. ബിറ്റോ ഇലക്‌ട്രീഷ്യനും പ്ലബ്ബറുമാണ്. വലിയ സാമ്ബത്തിക പ്രശ്‌നങ്ങളൊന്നുമില്ല. അതുകൊണ്ട് തന്നെ സാമ്ബത്തിക പ്രശ്‌നങ്ങളാണ് കുട്ടിയെ ഉപേക്ഷിക്കാന്‍ കാരണമെന്ന വാദവും നിലനില്‍ക്കുന്നില്ല. അച്ഛനും അമ്മയും അടുത്ത ബന്ധുക്കളുമെല്ലാം നല്ല രീതിയില്‍ കഴിയുന്നവരാണ്. നാലാമത്തെ കുഞ്ഞുണ്ടായത് ബന്ധുക്കളില്‍ നിന്നും മറച്ചു വെച്ചിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന. എളമക്കര പൊലീസ് അതിരാവിലെ തന്നെ ബിറ്റോയുടെ വീട്ടിലെത്തി.
ഉറക്കത്തിലായിരുന്നു ബിറ്റോ അപ്പോള്‍. ഉണര്‍ന്ന് എഴിക്കും വരെ കാത്തു നിന്നായിരുന്നു അറസ്റ്റ്. പ്രസവത്തിന്റെ അവശതകള്‍ ഉള്ളതു കൊണ്ട് പ്രവിതയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തില്ല.ഇവരെ സ്‌റ്റേഷനില്‍ ഹാജരാക്കാന്‍ പൊലീസ് ബന്ധുക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ സ്‌റ്റേഷനിലെത്തിയാല്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. ഇപ്പോള്‍ തന്നെ മൂന്ന് കുട്ടികളുണ്ടെന്നും ഒരു കുട്ടിയുടെ ചെലവുകൂടി വഹിക്കാനുള്ള സാമ്ബത്തിക ശേഷിയില്ലെന്നുമാണ് പൊലീസ് കസ്റ്റഡിയിലുള്ള അച്ഛന്‍ ടിറ്റോ പൊലീസിനോട് പറഞ്ഞത്.
പിന്നീട് കൂട്ടുകാരുടെ കളിയാക്കല്‍ തിയറിയിലേക്ക് മാറി. പെണ്‍കുട്ടിയായതു കൊണ്ടാണോ കുട്ടിയെ ഉപേക്ഷിച്ചത് എന്നതാണ് പൊലീസ് തിരക്കുന്നത്. പ്രസവ ശേഷം പെണ്‍കുട്ടിയായെന്ന് അറിഞ്ഞപ്പോള്‍ ദമ്ബതികള്‍ അതിനെ ഉപേക്ഷിച്ചുവെന്ന സംശയം പൊലീസിന് സജീവമായുണ്ട്. കുട്ടി ഏതെന്ന് മനസ്സിലാക്കാനാണ് പ്രസവം വരെ കാത്തു നിന്നതും എല്ലാം മറ്റുള്ളവരില്‍ നിന്നും മറച്ചുവച്ചതെന്നുമാണ് ഉയരുന്ന വിലയിരുത്തല്‍.
എട്ടും ആറും മൂന്നും വയസ്സുള്ള മൂന്ന് കുട്ടികളാണ് ബിറ്റോയ്ക്കും പ്രവിതയ്ക്കുമുള്ളത്. എളമക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം
Post Your Comments