കൊച്ചി: ഇടപ്പളളി സെന്റ് ജോര്‍ജ് ഫെറോന പള്ളിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച ദമ്പതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. നാണക്കേട് ഭയന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് കുഞ്ഞിന്റെ പിതാവ് ബിറ്റോ പോലീസില്‍ മൊഴി നല്‍കി. ഭാര്യ നാലാമതും ഗര്‍ഭം ധരിച്ചപ്പോള്‍ സുഹൃത്തുക്കളും നാട്ടുകാരും മറ്റും പരിഹസിച്ചെന്നും അപമാനം ഭയന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നുമാണ് ബിറ്റോ പോലീസിനോട് പറഞ്ഞു.
read also: കൈക്കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ചു; സിസിടിവി ദൃശ്യങ്ങള്‍ മാതാപിതാക്കളെ കുടുക്കി; സംഭവം ഇങ്ങനെ
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെള്ളിയാഴ്ചയാണ് ബിറ്റോയുടെ ഭാര്യ പ്രബിത കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് ഡിസ്ചാര്‍ജ് പോലും ലഭിക്കുന്നതിന് മുമ്പ് കുഞ്ഞിനെയുമായി ഇരുവരും ആശുപത്രി വിടുകയായിരുന്നു. പിന്നീട് ഇടപ്പള്ളി പള്ളിയിലെത്തി കുഞ്ഞിനെ ഉപേക്ഷിച്ചു. സംഭവത്തിന്റെ സിസി ടിവി ദൃശ്യം പുറത്തെത്തി അധികം വൈകാതെ ദമ്പതികളെ പോലീസ് പിടികൂടി. ഇരുവര്‍ക്കുമെതിരെ ഐപിസി 317, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75 പ്രകാരം കേസെടുത്തു.
വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയിലെ പാരിഷ് ഹാളില്‍ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് കണ്ട് പ്രതികളെ തിരിച്ചറിഞ്ഞ ഒരാള്‍ വടക്കാഞ്ചേരി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇന്നലെ രാവിലെ വടക്കാഞ്ചേരിയിലെത്തി കുട്ടിയുടെ പിതാവ് ബിറ്റോയെ അറസ്റ്റ് ചെയ്തു.
അതേസമയം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവതിയാണെന്ന് ആശുപത്രി അധിതൃതര്‍ അറിയിച്ചു. കുഞ്ഞിനെ അമ്മ തൊട്ടിലിന് കൈമാറും.
Post Your Comments