റിയാദ് : പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍. സൗദി ജിദ്ദ ജാമിഅയിലെ മസ്ജിദിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. പുലര്‍ച്ചെ പ്രാര്‍ഥനക്കെത്തിയവരാണ് പൊലീസില്‍ വിവരം അറിയിച്ചത്. കുഞ്ഞിനെ ഉപേക്ഷിച്ച് ഓടിമറയുന്ന വനിതയുടെ ദൃശ്യങ്ങൾ സി സി ടി വിയിൽ നിന്നും ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രഭാത പ്രാര്‍ഥന തുടങ്ങുന്നതിന് മുമ്പ് പുലര്‍ച്ചെ വിശ്വാസികളാരും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം തുണിയില്‍ പൊതിഞ്ഞ് കുഞ്ഞിനെ മസ്ജിദിന്റെ വാതിലിനു സമീപം ഉപേക്ഷിക്കുകയായിരുന്നു. പര്‍ദ്ദ ധരിച്ചാണ് യുവതി എത്തിയത്. മുഖവും മറച്ചിരുന്നു.
എന്നാല്‍ ശിശുവിനെ ഉപക്ഷേിച്ച് മടങ്ങുമ്പോള്‍ യുവതിയുടെ ചുരീദാറും മുഖവും സി സി ടി വിയില്‍ വ്യക്തമായി പതിഞ്ഞതിനാൽ ഇതിനെ അടിസ്ഥാനമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഏഷ്യന്‍ വംശജയായ സ്ത്രീയാണ് ശിശുവിനെ മസ്ജിദില്‍ ഉപേക്ഷിച്ചതെന്നാണ് പ്രാഥമിക നിഗമനം.
റെഡ് ക്രസന്റിന്റെ നേതൃത്വത്തില്‍ ശിശുവിനെ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Post Your Comments